'ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്ന നടിമാര്‍ പരിചയപ്പെടുത്തുന്നത് മോശം ട്രെന്‍ഡ്'; ഹണി റോസിനെതിരെ ഒളിയമ്പുമായി ഫറ ഷിബ്‌ല?

ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്ന നടിമാര്‍ പരിചയപ്പെടുത്തുന്നത് മോശം ട്രെന്‍ഡ് ആണെന്ന് നടി ഫറ ഷിബ്‌ല. സിനിമയിലെ സ്ത്രീ പ്രാധാന്യത്തെ കുറിച്ചും, നായികാ സങ്കല്‍പത്തെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ഫറ നടിമാരെ കുറിച്ച് സംസാരിച്ചത്.

ഫറ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഹണി റോസ്, അന്ന രാജന്‍ എന്നീ താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത് എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. ”മലയാള സിനിമയില്‍ സോ കോള്‍ഡ് ഹീറോയിന്‍ സങ്കല്‍പം ഇല്ല എന്നാണ് തോന്നിയിട്ടുള്ളത്. ബോളിവുഡില്‍ എല്ലാം സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി കോടികളാണ് നായികമാര്‍ മുടക്കുന്നത്.”

”പക്ഷെ മലയാള സിനിമയില്‍ അഭിനേതാക്കളുടെ ക്രാഫ്റ്റ് മനസ്സിലാക്കി കഥാപാത്രങ്ങള്‍ നല്‍കുന്ന ട്രെന്റ് കണ്ടുവരുന്നുണ്ട്. അത് കൂടാതെ മൊത്തത്തില്‍ ഒരു പോസിറ്റീവ് അന്തരീക്ഷമാണ് മലയാള സിനിമയില്‍. ഇപ്പോള്‍ നായികയാകാന്‍ ഒരു പ്രത്യേക ബോഡി ഷേപ്പ് വേണം എന്ന് സംവിധായകരോ എഴുത്തുകാരോ ഡിമാന്റ് ചെയ്യുന്നില്ല.”

”കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തില്‍ മാറ്റം വരുത്തിയാലും, നിലനില്‍പിന് വേണ്ടി സ്വയം മാറാത്ത ഒരുപാട് നടിമാരുണ്ട്. ചെയ്യുന്ന തൊഴിലിനെ മാനിച്ച്, അതിന് വേണ്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്ന, സ്വയം മോള്‍ഡ് ചെയ്ത് എടുക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകളെ എനിക്കറിയാം.”

”പക്ഷെ അതിനിടയില്‍ ചിലര്‍ ശരീരം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇപ്പോള്‍ കണ്ടുവരുന്ന ഒരു ട്രെന്റ് ആണത്. അഭിനയം ഒരു ക്രാഫ്റ്റ് ആണ്, അത് ശരീര പ്രദര്‍ശനം അല്ല. സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്ന നടിമാര്‍ വളരെ മോശം ഒരു ട്രെന്റാണ് സമൂഹത്തിന് പരിചയപ്പെടുത്തുന്നത്.”

”ഇങ്ങനെ പോയാല്‍ അവസരം കിട്ടും എന്നും, ഇതാണ് സിനിമ എന്നുമുള്ള ഒരു ട്രെന്റ് കൊണ്ടുവരുന്നത് തീര്‍ത്തും മോശമായ ഒരു കാര്യമാണ്” എന്നാണ് ഫറ ഷിബ്ല ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഹണി റോസ്, അന്ന രാജന്‍ എന്നിവരുടെ ഉദ്ഘാടന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഈ താരങ്ങളെ കുറിച്ചാണ് ഫറ പറഞ്ഞത് എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം