മമ്മൂക്കയുടെയും ലാലേട്ടന്റെയും വീട്ടിൽ മടങ്ങിപോയ ചെക്കുകൾ ഒരു വലിയ പെട്ടിയിൽ ഇട്ടുവെച്ചിട്ടുണ്ട്: ഫറ ഷിബ്‌ല

കക്ഷി അമ്മണിപ്പിള്ള, കഠിന കടോരമീ അണ്ഡകടാഹം, സോമന്റെ കൃതാവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഫറ ഷിബ്‌ല.

ഇപ്പോഴിതാ ഫറ ഷിബ്‌ല മമ്മൂട്ടിയെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്ക യെസ് പറഞ്ഞില്ലയായിരുന്നെങ്കിൽ കണ്ണൂർ സ്ക്വാഡ് എന്ന സിനിമ ഒരിക്കലും യാഥാർത്ഥ്യമാവില്ലായിരുന്നു എന്നാണ് ഫറ പറയുന്നത്.

“നോമ്പിന്റെ സമയത്താണ് കണ്ണൂർ സ്ക്വാഡ് ഷൂട്ട് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയം വരെ വർക്ക് കെഹ്ഹയുന്നത് എനിക്ക് ആലോചിക്കാൻ തന്നെ വയ്യ. നോമ്പ് തുറന്നുകഴിഞ്ഞാൽ ക്ഷീണിക്കും. ചിലപ്പോൾ മണിക്കൂറുകളുടെ ഇടവേളയിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നുണ്ടാവും. അങ്ങനെ എത്ര സമയം വർക്ക് ചെയ്യണം. ആക്ഷൻ ചെയ്യണം.

മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയിൽ നിൽക്കുന്നത് പാഷൻ കൊണ്ടാണ്. അവരുടെയൊക്കെ വീട്ടിൽ ഒരു വലിയ പെട്ടി നിറയെ മടങ്ങിപോയ ചെക്കുകൾ ഉണ്ടെന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്. പൈസയേക്കാൾ കൂടുതൽ ജോലിയെ സ്നേഹിച്ചതുകൊണ്ടാണ് അവർ ഇപ്പോഴും നിൽക്കുന്നത്. മമ്മൂക്കയുടെ ഇനിയുള്ള ലൈനപ്പുകൾ ഏതൊരു ആക്ടറും കൊതിക്കുന്ന ഒന്നാണ്.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫറ ഷിബ്‌ല ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന