സിക്സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ തന്നെ അടുത്തിരിക്കുന്ന ബക്കറ്റില്‍ ഞാന്‍ ഛര്‍ദ്ദിക്കും! ഫറ ഖാന്‍ പറയുന്നു

കിംഗ് ഖാന്‍ ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഫറാ ഖാന്‍. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറയും ഷാരൂഖും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഷാരൂഖിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളുടേയും പിന്നണിയില്‍ ഫറയുടെ സാന്നിധ്യമുണ്ട്. ഫറയുടെ സംവിധാന അരങ്ങേറ്റത്തിലും ഷാരൂഖ് ആയിരുന്നു നായകന്‍. 2014 ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം വന്‍ ഹിറ്റും ഷാരൂഖും ഫറയും ഒരുമിച്ച ചിത്രമാണ്.

ഫറയുടെ ഏറ്റവും മികച്ച സിനിമയെന്ന വിലയിരുത്തപ്പെടുന്ന ഓം ശാന്തി ഓമിലെ ഷാരൂഖ് ഖാന്റെ സിക്സ് പാക്ക് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിക്സ് പാക്ക് ആരാധകര്‍ക്കിടയില്‍ ഒരു ട്രെന്റായി മാറുന്നതില്‍ ഓം ശാന്തി ഓം വലിയ സ്വാധീനമായിരുന്നു. ചിത്രത്തിലെ ദര്‍ദെ ഡിസ്‌കോ എന്ന പാട്ടിലായിരുന്നു ഷാരൂഖ് ഖാന്റെ സിക്സ് പാക്ക് കാണിക്കുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത ഫറ ഖാന്‍ സിക്സ് പാക്കിനോട് വലിയ താല്‍പര്യം തോന്നാത്ത ആളായിരുന്നുവെന്നതാണ്.

ഇതേക്കുറിച്ച് 2017 ലാണ് ഫറ ഖാന്‍ സംസാരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷര്‍ട്ട് അഴിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നുവെന്നുമാണ് ഫറ പറയുന്നത്. സിക്സ് പാക്ക് കാണുമ്പോഴൊക്കെ താന്‍ ഛര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഫറ പറയുന്നത്.

”ഓം ശാന്തി ഓമിന്റെ ചിത്രീകരണത്തിന്റെ അവസാനത്തേക്ക് എത്തുമ്പോഴാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്. ദര്‍ദേ ഡിസ്‌കോ പാട്ട് ചിത്രീകരിക്കുമ്പോള്‍ ഓരോ തവണയും ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ ഞാന്‍ അടുത്ത് വച്ചിരുന്ന ബക്കറ്റില്‍ ഛര്‍ദ്ദിക്കുമായിരുന്നു. എന്നാല്‍ അത് അവന്റെ ശരീരത്തോടുള്ള പ്രതികരണമായിരുന്നില്ല. അവന്റെ ബോഡി അടിപൊളിയായിരുന്നു. ഇതൊക്കെ എനിക്കവനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നു” എന്നായിരുന്നു പറഞ്ഞത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍