'ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും അസാമാന്യ പ്രകടനമായിരിക്കും മലയന്‍കുഞ്ഞ്' : ഫാസില്‍

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് പുതുമുഖം സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ്. ചിത്രത്തിന്റെ ട്രെയ്ലര്‍, മേക്കിങ് വീഡിയോകള്‍ ചുരുങ്ങിയ നേരം കൊണ്ട് തന്നെ വലിയ തോതില്‍ ട്രെന്‍ഡിങ് പാട്ടുകളില്‍ ഇടം പിടിച്ചിരുന്നു. ‘മലയന്‍കുഞ്ഞി’ലുള്ള തന്റെ പ്രതീക്ഷകളും ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവെച്ച് ഈ ചിത്രം നിര്‍മ്മിച്ച ഫാസില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുകയാണ്.

‘ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു അസാമാന്യ പ്രകടനമായിരിക്കും ഈ വരാന്‍ പോകുന്ന ‘മലയന്‍കുഞ്ഞ്’. അത് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരിക്കല്‍ എനിക്ക് നിര്‍മ്മാണ രംഗത്തേക്ക് തിരിച്ച് വരണം. പുതിയ സാങ്കേതിക വശങ്ങളില്‍ വന്ന മാറ്റങ്ങള്‍, പ്രേക്ഷകരുടെ അഭിരുചികള്‍ ഒക്കെ ഒന്ന് അത് വഴി പഠിക്കണം എന്ന് ഫഹദിനോട് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് ഫഹദ് വഴി മഹേഷ് നാരായണന്‍ ഒരു കഥ എന്നോട് പറയുന്നത്. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്ക് അത് നിര്‍മിക്കണം എന്നും തോന്നി അത്രേയുള്ളൂ.’ ഫാസില്‍ അഭിപ്രായപ്പെട്ടു.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന അദ്യ ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. കൂടാതെ ഫഹദ് ഫാസില്‍ – ഫാസില്‍ കൂട്ടുകെട്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷം എ. ആര്‍. റഹ്‌മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം. ആര്‍. പ്രൊഫഷണല്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ