എന്താണ് പോകാത്തത്, പാക്കപ്പായി രണ്ട് മണിക്കൂര്‍ കഴിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടു എന്നായിരുന്നു മറുപടി; ഇന്നസെന്റിനെക്കുറിച്ച് ഫാസില്‍

അനിയത്തിപ്രാവില്‍ ഇന്നസെന്റിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍. സിനിമയില്‍ അരയന്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. നീല ജുബ്ബയൊക്കെ ഇട്ടാണ് ഇന്നസെന്റ് നടക്കുന്നത്. അങ്ങനെ ഒരു ദിവസം അദ്ദേഹം ലൊക്കേഷനില്‍ എത്തി സീനൊക്കെ എടുത്ത് കഴിഞ്ഞ് പാക്കപ്പായി.

പക്ഷേ പാക്കപ്പ് പറഞ്ഞിട്ടും അദ്ദേഹം ഡ്രസ് അഴിക്കുന്നുമില്ല ലൊക്കേഷന്‍ വിട്ട് പോകുന്നുമില്ല. അങ്ങനെ കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാര്യം ചോദിച്ചു. എന്താണ് പോകാത്തത്, പാക്കപ്പായി രണ്ട് മണിക്കൂര്‍ കഴിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടു എന്നായിരുന്നു മറുപടി. എനിക്ക് ഈ കഥാപാത്രമായി തന്നെ നില്‍ക്കാനാണ് തോന്നുന്നത് എന്ന് പറഞ്ഞു.

അത് ചില ആര്‍ടിസ്റ്റുകള്‍ക്ക് വരുന്ന സംഭവമാണ്. നേരത്തെ പറഞ്ഞപോലെ നെടുമുടി വേണുവിന് ഹരികൃഷ്ണന്‍സ് ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഡയലോഗ് വരുന്നില്ല. പിന്നീട് അതിനെ ഓവര്‍ കം ചെയ്ത് അദ്ദേഹം ഡബ്ബ് ചെയ്തു. ഫാസില്‍ പറയുന്നു.

അതുപോലെ മലയന്‍കുഞ്ഞിന്റെ ഡബ്ബ് ചെയ്യാന്‍ ഫഹദിന് പേടിയായിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും ഡബ്ബിങ്ങിനായി ഫഹദ് വന്നിരുന്നില്ല. ഒരുപാട് സമയമെടുത്തിട്ടാണ് അവന്‍ ചെയ്തത്, സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍