'ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രം'; മോശം അനുഭവം വെളിപ്പെടുത്തി പൂനം ബജ്‌വ

ഗ്ലാമര്‍ വേഷങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനമാ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പൂനം ബജ്‌വ. കരിയറില്‍ ഇടയ്ക്ക് ഏകദേശം നാല് വര്‍ഷക്കാലം പൂനം തമിഴ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഒടുവില്‍ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ജയം രവി ചിത്രത്തിലൂടെയാണ് പൂനം തിരിച്ചുവരുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനം നേരിട്ട മോശം അനുഭവത്തെ കുറിച്ച് മുമ്പൊരിക്കല്‍ പൂനം വെളിപ്പെടുത്തുകയുണ്ടായി.

വളരെ സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്റേത് വളരെ ബോള്‍ഡായ ടോം ബോയിഷ് രീതിയിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. സെക്കന്‍ഡ് ഹീറോയിന്‍ ആയി അഭിനയിക്കുന്നത് ഒന്നും എനിക്ക് പ്രശ്‌നമില്ലാത്തതിനാലാണ് ഞാന്‍ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായത്.

‘എന്റെ കഥാപാത്രത്തിന് കഥയെ സ്വാധീനിക്കാന്‍ പോന്ന രംഗങ്ങളുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നത് വെറുതെയായില്ല. എന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാന്‍ പറ്റിയ ചിത്രമായിരുന്നു അത്. തമിഴില്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു.’

‘അതിലെ അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത് ആ ചിത്രത്തില്‍ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമാണ്. പാന്റ്‌സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അല്‍പം നാണം തോന്നി’ പൂനം ബജ്വ പറഞ്ഞു.

Latest Stories

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു