ടൊവിനോയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ എട്ടിന്റെ പണി കിട്ടും, മമ്മൂക്കയുടെ തിയറി ആണ് ഫോളോ ചെയ്യുന്നത്: വിവേക് ഗോപന്‍

സീരിയല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മില്‍ ആണെന്ന് നടന്‍ വിവേക് ഗോപന്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ ഗ്യാസ് കുറ്റി എടുത്ത് പൊക്കുന്ന നടന്‍ വിവേക് ഗോപന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വര്‍ക്കൗട്ട് ചെയ്യാതിരിയ്ക്കുക എന്നാല്‍ പട്ടിണി കിടക്കുന്നത് പോലെയാണ്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റും മെയിന്റെയ്ന്‍ ചെയ്യുന്നുണ്ട്. ഡയറ്റ് മമ്മൂക്കയെ കണ്ടാണ് ഫോളോ ചെയ്യുന്നത്. ഇഷ്ടമുള്ളത് എന്തും കഴിക്കുക, പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാന്‍ പാടില്ല എന്നതാണ് മമ്മൂക്കയുടെ തിയറി.

താനും അതാണ് ഫോളോ ചെയ്യുന്നത്. മമ്മൂക്കയുടെ വലിയ ഫാന്‍ ആണ് താന്‍. ഈ പ്രായത്തിലും അദ്ദേഹം ശരീരവും ആരോഗ്യവും നിലനിര്‍ത്തുന്നത് കണ്ട് ശരിക്കും ഇന്‍സ്പെയറിങ് ആയിട്ടുണ്ട്. ടൊവിനോയുമായി വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ നല്ല ഒരു സൗഹൃദം സൂക്ഷിക്കുന്നുണ്ട്.

പക്ഷെ അനുകരിച്ചാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടും. വളരെ കൃത്യമായ പരിശീലനമാണ് ടൊവിനോ നേടുന്നത്. കണ്ടമ്പററി സ്‌റ്റൈലിലുള്ള, അല്‍പം ഹെവിയായിട്ടുള്ള വര്‍ക്കൗട്ടാണ് അധികവും. മാത്രവുമല്ല, ടൊവിനോയ്ക്ക് നല്ല കോച്ചും ഉണ്ട്.

അതുകൊണ്ട് ടൊവിനോയെ അനുകരിക്കാന്‍ നിന്നാല്‍ സീരിയലില്‍ തന്റെ വേഷം പോവും, പകരം വേറെ ആളെ എടുക്കേണ്ടി വരും എന്നാണ് ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ വിവേക് പറയുന്നത്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രതതില്‍ വിവേക് വേഷമിട്ടിരുന്നു. കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് ഇപ്പോള്‍ നടന്‍ അഭിനയിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു