ചെമ്പകമേ റിലീസ് ചെയ്യാന്‍ ആദ്യം ആരും തയ്യാറായിരുന്നില്ല; കാരണം തുറന്നു പറഞ്ഞ് ഫ്രാങ്കോ

മലയാളത്തിലെ വലിയ ഹിറ്റ് ആല്‍ബങ്ങളിലൊന്നാണ് ‘ചെമ്പകമേ’. ചെമ്പകമേ ആല്‍ബത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ ഫ്രാങ്കോ പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി പാട്ടുകള്‍ പാടിയിരുന്നു. ഇപ്പോഴിതാ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഈ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും മുന്നോട്ട് വന്നില്ലെന്ന് പറയുകയാണ് ഫ്രാങ്കോ.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആല്‍ബത്തിന്റെ റിലീസ് സമയത്ത് നേരിട്ട് വെല്ലുവിളികള്‍ ഫ്രാങ്കോ പറഞ്ഞത്. എന്നിവ. ഈ ഗാനങ്ങളുടെ റിലീസിന് ശേഷമാണ് മ്യൂസിക് പ്രൊഫഷന്‍ ഉപയോഗിച്ച് ഒരു കുടുംബം പുലര്‍ത്താമെന്ന അവസ്ഥ വന്നത്. ഈ പാട്ടുകള്‍ എനിക്ക് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോഴും ഇവയില്‍ ഒരു പാട്ട് പാടാതെ വേദി ഒഴിയാനും കഴിയില്ല,’ ഫ്രാങ്കോ പറഞ്ഞു.

‘ആല്‍ബത്തിന്റെ കംപോസിങ് സെഷനിലും പ്രോഗ്രാമിങ് സെഷനിലും പങ്കെടുത്തിട്ടുണ്ട്. അതിനെ കുറിച്ച് ഒരുപാട് നല്ല ഓര്‍മകളുണ്ട്. ആ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും തയ്യാറായിരുന്നില്ല. സീനിയറായ ഗായകര്‍ പാടിയ ആല്‍ബങ്ങള്‍ക്കായിരുന്നു അന്ന് മാര്‍ക്കറ്റ് എന്നതായിരുന്നു കാരണം.

Read more

പരിചയസമ്പത്തേറിയ ഗായകര്‍ക്ക് പകരം ഫ്രാങ്കോ എന്ന ഗായകനെ പരിഗണിച്ച ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരോട് എന്നും കടപ്പാടുണ്ട്. കാരണം എന്നിലെ ഗായകന്റെ വളര്‍ച്ചയ്ക്ക് ‘ചെമ്പകമേ’യിലെ ഗാനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.