അമ്മയുടെ അംഗത്വ ഫീസ് 2,05,000 ആയി ഉയര്‍ത്തിയത് എന്തിന്?, ആ നിലപാട് ലജ്ജാകരമല്ലേ; മോഹന്‍ലാലിനോട് ഗണേഷ് കുമാര്‍

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ് കുമാര്‍ എംഎല്‍എ. മോഹന്‍ലാലിന് അയച്ച കത്ത് ഗണേഷ് പുറത്തുവിട്ടു. മുന്‍പ് അയച്ച കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.

ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ? ‘അമ്മ’ ക്ലബ് ആണെന്നു പറയുമ്പോള്‍ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? ‘അമ്മ’ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തുടരാന്‍ യോഗ്യനാണോ? അംഗത്വ ഫീസ് 2,05,000 ആയി ഉയര്‍ത്തിയത് എന്തിന്? ഇത്തരം ചോദ്യങ്ങളാണ് ഗണേഷ് ഉന്നയിച്ചിരിക്കുന്നത്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ

പ്രസിഡന്റിനോട് ഒന്‍പത് ചോദ്യങ്ങള്‍:

1. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?

2. ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവര്‍ത്തിയെ ‘അമ്മ’ അപലപിക്കാന്‍ തയ്യാറാകുമോ?

3. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെയുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് ‘അമ്മ’യുടെ പിന്തുണയുണ്ടോ?

4. ബിനീഷ് കോടിയേരിയുടെ വിഷയം ചര്‍ച്ചചെയ്ത ദിവസം ഞാന്‍ ‘അമ്മ’ യോഗത്തില്‍ ഉണ്ടായിരുന്നോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം ‘അമ്മ’യുടെ നയമാണോ?

5.’അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരോപിതനായ വ്യക്തിയില്‍ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവം അല്ലേ?

6. ‘അമ്മ’യുടെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയര്‍ത്തിയത് എന്തിന്?

7. ‘അമ്മ’ ക്ലബ്ബ് ആണെന്ന് പറയുമ്പോള്‍ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരം അല്ലേ?

8.’അമ്മ’ ബ്ബ് ആണെന്ന് ആവര്‍ത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറല്‍സെക്രട്ടറിയായി തുടരാന്‍ യോഗ്യനാണോ?

9. ‘അമ്മ’യുടെ യുട്യൂബ് ചാനലില്‍ വിജയ് ബാബുവിന്റെ മാസ്സ് എന്‍ട്രി എന്ന പേരില്‍ വിഡിയോ പ്രചരിപ്പിക്കാന്‍ ഉണ്ടായ കാരണമെന്ത്?

മുന്‍പ് അയച്ച കത്തുകള്‍ക്കൊന്നും മറുപടി കിട്ടിയിട്ടില്ല. ഇത് അങ്ങനെ ആവില്ല എന്ന് കരുതുന്നു. ‘അമ്മ’യിലെ പ്രശ്‌നങ്ങള്‍ പലരും തുറന്നുപറയാന്‍ മടിക്കുന്നത് സിനിമയിലെ അവസരങ്ങളും കൈനീട്ടവും ഉള്‍പ്പെടെയുള്ള വ്യക്തിഗതാനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് കരുതി

‘അമ്മ’ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാന്‍ ഞാന്‍ തയാര്‍.

എനിക്ക് ഭയമില്ല, എനിക്ക് ആരുമായും വ്യക്തിപരമായ എതിര്‍പ്പോ വിദ്വേഷമോ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘അമ്മ’യിലെയും ആത്മയിലെയും സഹപ്രവര്‍ത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും ഞാന്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം