ശ്രീവിദ്യയുടെ സ്വത്തുക്കളുടെയെല്ലാം അവകാശം എന്റെ പേരിലാണ്, ഒരുപാട് ചീത്തപ്പേര് കേട്ടു, പക്ഷെ എനിക്കൊരു മൊട്ടുസൂചി പോലുമില്ല: ഗണേഷ് കുമാര്‍

അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. ശ്രീവിദ്യയുടെ വില്‍പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും താന്‍ എടുത്തിട്ടില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റിലാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിന്റെ പേരിലാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ആയിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന് കാണിച്ച് 2012ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 2015ല്‍ നടിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയില്‍ നേരത്തെ ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

”ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളുടെയും വില്‍പ്പത്രം എന്റെ പേരിലാണ് എഴുതി വച്ചത്. അതിന്റെ പേരില്‍ ഞാന്‍ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുണ്ട്. അതൊരു രജിസ്റ്റേര്‍ഡ് വില്‍പത്രമാണ്. ആ സ്വത്തില്‍ ഒരു വ്യക്തിക്കും അവകാശമില്ല. അതില്‍ ഒരിടത്തും ഗണേഷ് കുമാര്‍ എന്ന വ്യക്തിക്ക് ഒരു ടേബിള്‍സ്പൂണ്‍ പോലും ഇല്ല, ഒരു മൊട്ടുസൂചി പോലും ഇല്ല. എനിക്കത് അഭിമാനമുള്ള കാര്യമാണ്.”

‘ശ്രീവിദ്യയുടെ പേരില്‍ ആദായനികുതി വകുപ്പിന്റെ ഒരു കേസുണ്ടായിരുന്നു. ആദായനികുതി വകുപ്പ് അവരുടെ എല്ലാ സ്വത്തുക്കളും കണ്ടെടുത്തു. അതിന് ശേഷം മദ്രാസിലുള്ള അവരുടെ ഒരു ഫ്‌ലാറ്റ് വിറ്റ് ആദായ നികുതി വകുപ്പിന് ലഭിക്കേണ്ടിയിരുന്നു പണം എടുത്തു. അതിന് ശേഷവും സ്വത്തുക്കള്‍ റിലീസ് ചെയ്യാതെ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.”

”ശ്രീവിദ്യ തന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വില്‍പ്പത്രത്തില്‍ എഴുതി വച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ചെയ്യാനാവാത്ത വിധത്തില്‍ അന്ന് മുതല്‍ സ്വത്തുക്കള്‍ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിട്ടു കിട്ടിയാല്‍ വില്‍പത്രത്തില്‍ അവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യും. അവരുടെ അവസാന സമയങ്ങളില്‍ അവരുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.”

”എന്റെ ആദ്യ സിനിമയില്‍ അവരുണ്ട്. അന്ന് മുതല്‍ അവരുമായി നല്ലൊരു സ്‌നേഹ ബന്ധമുണ്ട്. അവര്‍ രോഗബാധിതയായി കിടക്കുമ്പോള്‍ എല്ലാ കാര്യത്തിനും ഞാനാണ് കൂടെ നിന്നത്. ഒരു കലാകാരി എന്നെ പോലൊരു വ്യക്തിയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതില്‍ വളരെ സന്തോഷമുണ്ട്” എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..