മമ്മൂട്ടിക്ക് എന്നോട് എന്തോ വിരോധമാണ്, പുള്ളിക്ക് എന്നെ ഇഷ്ടമല്ല, എന്താണ് അതിന്റെ കാര്യമെന്ന് അറിയില്ല: ഗണേഷ് കുമാര്‍

മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്, പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ല എന്നാണ് ഗണേഷ് പറയുന്നത്. ന്യൂസ് 18നോട് ആണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

”ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ റോള്‍ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷമായി. അവസാനമായി അഭിനയിച്ചത് കിംഗ് സിനിമയിലായിരുന്നു.”

”എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. ലഭിച്ച അവസരങ്ങള്‍ സ്വീകരിച്ചതല്ലാതെ, ആരോടും പോയി എനിക്ക് ഒരു അവസരം തരണമെന്ന് പറഞ്ഞിട്ടില്ല. ദൈവം അതിനൊരു അവസരം തന്നിട്ടില്ല.”

”വിശുദ്ധ ഖുറാനില്‍ പറയുന്നത് പോലെ, നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്. അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്.”

”കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന് എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യമായി കാണുന്നത് മമ്മൂക്കയ്ക്ക് 36 വയസുള്ളപ്പോഴാണ്. ഞാന്‍ അന്ന് സിനിമയില്‍ ഒന്നുമില്ല.”

”കോളേജ് വിദ്യാര്‍ത്ഥിയാണ്. അന്ന് പരിചയപ്പെട്ടതാണ്. സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുത്തതാണ്. പക്ഷെ പുള്ളിക്ക് എന്തുകൊണ്ടോ ഒരു വിരോധം പോലെ. കാര്യം മനസിലായിട്ടില്ല” എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ