ഇന്റിമേറ്റ് സീനില്‍ നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു കട്ട് പറഞ്ഞു, അര മണിക്കൂറോളം മാറിയിരുന്നു: ഗൗതം മേനോന്‍

ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നതിനിടെ നടന്‍ ചിമ്പു അണ്‍കംഫര്‍ട്ടബിള്‍ ആകാറുണ്ടെന്ന് സംവിധായകന്‍ ഗൗതം മേനോന്‍. ‘വെന്ത് തനിന്തതു കാട്’ എന്ന ചിത്രത്തിനിടെ ഉണ്ടായ ചിമ്പുവിന്റെ പെരുമാറ്റത്തെ കുറിച്ചാണ് ഗൗതം മേനോന്‍ സംസാരിച്ചത്. സീന്‍ കട്ട് ചെയ്തതിന് ശേഷം അര മണിക്കൂറോളം ചിമ്പു മാറി ഇരിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

ചിമ്പു കിസിംഗ് സീനില്‍ വളരെ അണ്‍കംഫര്‍ട്ടബിളായിരുന്നു. നായകനും നായികക്കുമിടയില്‍ അല്‍പമെങ്കിലും ഫിസിക്കല്‍ മൊമെന്റ് ആവശ്യപ്പെട്ട രംഗമായിരുന്നു അത്. 30 വയസിന് മുകളിലുള്ള ഓഡിയന്‍സും സെന്‍സര്‍ ബോര്‍ഡുമൊക്കെ ആ രംഗത്തെ എങ്ങനെ എടുക്കുമെന്ന് അറിയില്ല.

എന്നാല്‍ നായിക നായകനെ കിസ് ചെയ്യുന്ന ഒരു സിംഗിള്‍ ഷോട്ട് വേണമായിരുന്നു. അതിന് ശേഷം അതിന്റെ ഇന്റന്‍സിറ്റി പ്രേക്ഷകര്‍ കാണാതിരിക്കാന്‍ ക്യാമറ മൂവ് ചെയ്യും, അത് യങ് ഓഡിയന്‍സിനെ കൂടി ഉദ്ദേശിച്ചാണ്. എന്നാല്‍ ചിമ്പു ചെറുതായി അണ്‍കംഫര്‍ട്ടബിളായിരുന്നു.

നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്തു. എന്തൊരു മാജിക്കല്‍ മൊമെന്റെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഇങ്ങനെ സംഭവിച്ചപ്പോള്‍ എന്തിനാണ് ചിമ്പു ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചു.

‘എന്തോ ഒരു അസ്വസ്ഥത, ഇത് വേണ്ട, ഒരുപാട് ഓഡിയന്‍സിന് ഇത് ഇഷ്ടപ്പെടില്ല’ എന്നൊക്കെ പറഞ്ഞു. അര മണിക്കൂറത്തേക്ക് ചിമ്പു പോയി. അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു എന്നാണ് ഗൗതം മേനോന്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ