നയന്‍താരയുടെ വിവാഹ വീഡിയോ എടുത്തത് ഞാനല്ല, ഡോക്യുമെന്ററിയാണ് ഒരുക്കുന്നത്; നെറ്റ്ഫ്‌ളിക്‌സ് പ്രോജക്ടിനെ കുറിച്ച് ഗൗതം മേനോന്‍

ജൂണ്‍ 9ന് ആയിരുന്നു നയന്‍താര-വിഗ്നേശ് വിവാഹം. മഹാബലിപുരത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി നടന്ന വിവാഹത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സംവിധായകന്‍ ഗൗതം മേനോന്‍ ആണ് വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്‌ളിക്‌സിനായി ഒരുക്കുന്നത്.

ഇത് വെറും വിവാഹ വീഡിയോ മാത്രമല്ല, നയന്‍താരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടേല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്.

നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ നയന്‍താരയുടെ ബാല്യകാല ഓര്‍മ്മകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതാണ്. ഒപ്പം സിനിമ മേഖലയിലേക്കുള്ള നയന്‍സിന്റെ യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. നിരവധി പേര്‍ ആദ്യം വിചാരിച്ചത് നയന്‍താരയുടെ വിവാഹ വീഡിയോ താനാണ് എടുക്കുന്നത് എന്നാണ്.

പക്ഷെ നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് നയന്‍സിന്റെ ഡോക്യുമെന്ററിയാണ് താന്‍ സംവിധാനം ചെയ്യുന്നത്. നമ്മള്‍ അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്. അത് അവരുടെ ചെറുപ്പകാലം മുതല്‍ ഇന്ന് വരെയുള്ള യാത്രയില്‍ നിന്ന് ലഭിച്ചതാണ്.

നിങ്ങള്‍ക്ക് അവരുടെ ബാല്യകാല ചിത്രങ്ങള്‍ കാണാന്‍ കഴിയും. വിഗ്നേശും ഇതിന്റെ ഒരു ഭാഗമാണ്. തങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനത്തിലാണ് എന്നാണ് ഗൗതം മേനോന്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ