വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കി, എന്നാല്‍ ഇപ്പോഴും റിലീസിന് ഒരുങ്ങാതെ പെട്ടിയില്‍ തന്നെ തുടരുകയാണ് ഗൗതം വാസുദേവ് മേനോന്‍-വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’. സിനിമയുടെ റിലീസ് നീണ്ടുപോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നടക്കാറുമുണ്ട്. ഗൗതം മേനോന്‍ സിനിമയുടെ റിലീസ് നീളുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും റിലീസ് വൈകുന്നതിന് പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നുമാണ് ഗൗതം മേനോന്‍ പറയുന്നത്. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.
”ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ആരും വിളിച്ചില്ല. പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ആരും എന്നെ സഹായിച്ചില്ല. പ്രൊഡ്യൂസര്‍ താനു സാറും ലിങ്കുസാമിയും ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന്. അല്ലാതെ ആരും ചോദിച്ചില്ല, സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ.”
”അല്ലാതെ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല. പ്രേക്ഷകര്‍ക്കിടയിലെ ഹൈപ്പ് കൊണ്ടാണ് ധ്രുവനച്ചത്തിരം നിലനില്‍ക്കുന്നത്” എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അതേസമയം, 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇടയ്ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്‌ഡേഷനുകളും ഉണ്ടായിരുന്നില്ല. 2023ല്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ വില്ലനായി വിനായകന്‍ ആണ് വേഷമിടുന്നത്. റിതു വര്‍മ്മ, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, സിമ്രാന്‍, രാധിക ശരത്കുമാര്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്.