'എന്ത് കണ്ടിന്യൂയിറ്റി.., അടുത്ത ഷോട്ടില്‍ ഇങ്ങനെയാക്കിക്കോ', മമ്മൂട്ടിയുടെ ഉപദേശം ഞെട്ടിച്ചു: ഗായത്രി അരുണ്‍

മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് കൂട്ടുകെട്ടിലൊരുങ്ങുന്ന “വണ്‍” മാര്‍ച്ച് 26ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി ഗായത്രി അരുണ്‍. ഓരോ ആര്‍ട്ടിസ്റ്റിന്റെയും വളരെ സൂഷ്മമായ എല്ലാ ഭാവങ്ങളും ശ്രദ്ധിച്ച് മമ്മൂട്ടി ഉപദേശങ്ങള്‍ നല്‍കാറുണ്ട് എന്നാണ് ഗായത്രി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒരു സീനില്‍ മാത്രമേ മമ്മൂക്കയും താനും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. തന്റെ സജഷന്‍ ഷോട്ടില്‍ മമ്മൂക്കയുടെ സീന്‍ എടുത്തു കൊണ്ടിരിക്കുകയാണ്. ഒരു പൊലീസ് സ്റ്റേഷന്‍ സീനായിരുന്നു. തന്നെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയാണ്. തന്റെ കൈ ഇങ്ങനെ വെറുതെ ഇട്ടിരിക്കുകയായിരുന്നു. മമ്മൂക്ക വന്ന് പൊലീസ് ഓഫീസറായി അഭിനയിക്കുന്ന ലേഡിക്ക് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു.

തന്റെ അടുത്ത് വന്ന് പറഞ്ഞു കൈ കെട്ടി വെച്ചാല്‍ നന്നായിരിക്കുമെന്ന്. കഴിഞ്ഞ ഷോട്ടില്‍ ഇങ്ങനെയായിരുന്നു, കണ്ടിന്യൂയിറ്റിയ്ക്ക് വേണ്ടി ആണെന്ന് പറഞ്ഞു. “”എന്ത് കണ്ടിന്യൂയിറ്റി.., അതൊന്നുമില്ല. അടുത്ത ഷോട്ടില്‍ ഇങ്ങനെയാക്കിക്കോ”” എന്ന് മമ്മൂക്ക പറഞ്ഞു. അടുത്ത ഷോട്ട് എടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞതു പോലെ ചെയ്തു. ഇപ്പോള്‍ കറക്ടായി എന്ന് മമ്മൂക്ക പറഞ്ഞു എന്നാണ് ഗായത്രി പറയുന്നത്.

രാഷ്ട്രീയവും പ്രതിസന്ധിയും അടിച്ചൊതുക്കലുമൊക്കെ പ്രമേയമാകുന്നു ചിത്രമാകും വണ്‍ എന്നാണ് നേരത്തെ എത്തെിയ ട്രെയിലര്‍  വ്യക്തമാക്കുന്നത്. ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീലക്ഷ്മി ആര്‍ ആണ്.

Latest Stories

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും

കേടായ റൺ മെഷീൻ പ്രവർത്തിച്ചപ്പോൾ കിടുങ്ങി പെർത്ത്, കിംഗ് കോഹ്‌ലി റിട്ടേൺസ്; ആരാധകർ ഡബിൾ ഹാപ്പി

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി