ലിപ് ലോക് ചെയ്യാമെന്ന് സമ്മതിച്ചു, പിന്നീടാണ് അറിയുന്നത് ഞാന്‍ വരുന്ന സീനിലെല്ലാം ലിപ് ലോക്കുണ്ടെന്ന്, പേടിച്ചു പോയി: ഗായത്രി അശോക്

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് സിനിമയില്‍ അര്‍ജുന്‍ അശോകന്റെ നായികയായി ശ്രദ്ധ നേടിയ താരമാണ് ഗായത്രി അശോക്. സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ മകളായും ഗായത്രി വേഷമിട്ടിട്ടുണ്ട്. മെമ്പര്‍ രമേശനിലെ ‘അലരേ’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് ഗായത്രി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

സിനിമാ-സീരിയല്‍ താരം ബിന്ദു പങ്കജിന്റെ മകളാണ് ഗായത്രി അശോക്. സിനിമയില്‍ എത്തിയതിന് ശേഷം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. നടനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലാണ് ഗായത്രി സംസാരിച്ചത്.

അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ക്ഷണം ലഭിച്ചു. അന്ന് സ്റ്റാര്‍ സിനിമ റിലീസ് ചെയ്തിട്ടില്ല. താനും അമ്മയും ചിത്രങ്ങള്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയ്യില്‍ എങ്ങനെയോ തന്റെ വിവരങ്ങള്‍ ലഭിച്ചിട്ടാണ് വിളിച്ചത്.

അമ്മ അന്ന് കുടുംബവിളക്കില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്ക് സിനിമയില്‍ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ല. ഭയങ്കര സന്തോഷമായി. അങ്ങനെ അവര്‍ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങള്‍ ഷൂട്ടിങ് സ്ഥലത്തെത്തി. ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു.

ശേഷം വെറുതെ സംവിധായകനോട് ഇതിന് ശേഷം എന്താ എന്ന് ചോദിച്ചപ്പോള്‍ ഒരു ലിപ് ലോക് സീനാണെന്ന് പറഞ്ഞു. ശേഷം അവര്‍ ലിപ് ലോക് ചെയ്യാന്‍ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് താനും പറഞ്ഞു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്.

കേട്ടപ്പോള്‍ സുഖമില്ലായ്മ തോന്നിയകൊണ്ട് വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് താനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെപേടിയായി. എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വച്ച് തങ്ങള്‍ തിരികെ വന്നു. അതൊരു അനുഭവമായിരുന്നു എന്നാണ് ഗായത്രി പറയുന്നത്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം