മലയാള സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ഗായത്രി ശ്രദ്ധ നേടി. ഇപ്പോഴിതാ, ഒരു പുതിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്.
നയന്‍താരയെ പോലൊരു നടിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും, ആളുകള്‍ തലൈവി എന്ന് ഒക്കെ വിളിക്കുന്ന ലെവലിലുള്ള ഒരു നടിയാകണമെന്നും ഗായത്രി പറയുന്നു. അതോടൊപ്പം തന്നെ, തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ഗായത്രി വെളിപ്പെടുത്തി.
അതെന്തായാലും നടക്കുമെന്നും ഗായത്രി പറഞ്ഞു. കല്യാണരാമന്‍ പോലെയുള്ള ഒരു ചിത്രത്തിന്റെ ഒരു ഫീമെയില്‍ വേര്‍ഷന്‍ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പലപ്പോഴും ഫീമെയില്‍ ഓറിയന്റഡ് സിനിമകളില്‍ ഒരു പെണ്ണിന്റെ ബുദ്ധിമുട്ടുകള്‍ മാത്രമാണ് കാണിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
പക്കാ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ചിത്രങ്ങള്‍ ഫീമെയില്‍ ഓറിയന്റഡ് ആയി ചെയ്യാനാണ് പ്ലാനെന്നും ഗായത്രി വിശദീകരിച്ചു. ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ ഗായത്രി സുരേഷ് ഏറ്റവും അവസാനം ചെയ്തത് ഗാന്ധര്‍വ എന്ന് പേരുള്ള ഒരു തെലുങ്ക് സിനിമയാണ്.