വേണമെങ്കില്‍ എനിക്ക് ലോകപ്രശസ്തയാകാം, സിനിമയിലാണെങ്കില്‍ പലരുടെയും താളത്തിനൊത്ത് തുള്ളണം; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ആരുടെയും പിന്നാലെ നടന്ന് അവസരം ചോദിക്കാനില്ലെന്നും തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടുവെച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ബിഹൈയിന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

‘സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണംഗായത്രി വ്യക്തമാക്കി.

സിനിമയില്‍ കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം