ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

ബിഗ് ബോസ് ഷോ മത്സരാര്‍ത്ഥി ജാസ്മിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി ഗായത്രി സുരേഷ്. ജാസ്മിന്‍ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാന്‍ ആ കുട്ടിക്ക് പറ്റും എന്നാണ് ഗായത്രി പറയുന്നത്. തന്നെയും ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പക്ഷെ പോകാതിരിക്കാന്‍ കാരണമുണ്ട് എന്നും ഗായത്രി പറയുന്നുണ്ട്.

പുതിയ സീസണ്‍ കാണാറുണ്ട്. ഷോ ഇപ്പോള്‍ എന്റര്‍ടെയ്‌നിംഗ് ആയി വരുന്നുണ്ട്. ജിന്റോ ചേട്ടനെയും ജാസ്മിനെയും ഇഷ്ടമാണ്. നന്ദന സ്മാര്‍ട്ടാണ്. എന്തും പറയാന്‍ ധൈര്യമുള്ള ആളായാണ് ഫീല്‍ ചെയ്യുന്നത്. ജാസ്മിന്‍ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും.

ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാന്‍ പറ്റുന്നു. പറയുന്ന പോയന്റുകള്‍ കിറു കൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാല്‍ എന്തായിരിക്കുമെന്ന് താന്‍ ആലോചിക്കാറുണ്ട്. വൃത്തി വളരെ സെന്‍സിറ്റീവായ വിഷയമാണ്.

അവിടെ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. ഒരാളെ വൃത്തിയുടെ കാര്യം പറഞ്ഞ് കളിയാക്കിയാല്‍ വീഴ്ത്താന്‍ എളുപ്പമാണ്. വളരെയധികം മാനസികമായി തളര്‍ത്തും. ആവശ്യമുള്ള കാര്യത്തില്‍ വൃത്തിയുണ്ടോ എന്ന് നോക്കണം. സ്വന്തമായി ചെരിപ്പ് ഇടാതെ നടക്കാനാണ് ഇഷ്ടമെങ്കില്‍ ഇടാതെ നടന്നോട്ടെ.

ചിലപ്പോള്‍ പ്രകൃതിയുമായി ബന്ധമുള്ള ആളായിരിക്കും. പക്ഷെ ഇത് ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുത് എന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറയുന്നത്. ബിഗ് ബോസില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും മുമ്പ് വിളിച്ചിട്ട് പോയില്ലെന്നും നടി പറയുന്നുണ്ട്.. മനോധൈര്യമില്ലാതെ പോയാല്‍ വീണ് പോകുമെന്നാണ് ഗായത്രി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം