ഇടവേളയെടുത്തപ്പോള്‍ പലരും വിളിച്ചിരുന്നു; അപ്പോഴാണ് ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് മനസിലാക്കുന്നത്; തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

ഒരുകാലത്ത് ട്രോളുകളിൽ നിറഞ്ഞു നിന്ന താരമാണ് ഗായത്രി സുരേഷ്. സിനിമകൾ ഇല്ലെങ്കിലും നിരവധി അഭിമുഖങ്ങളിലൂടെ അക്കാലത്ത് ഗായത്രി ശ്രദ്ധേയയായിരുന്നു. ഇപ്പോഴിതാ സിനിമകളിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി സുരേഷ്.

ഒന്ന് നന്നാകാം എന്ന് കരുതിയാണ് ഇടവേളയെടുത്തത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. ആ സമയത്ത് പലരും തന്നെ വിളിച്ചിരുന്നുവെന്നും അപ്പോഴാണ് ആളുകൾക്ക് തന്നെ ഇഷ്ടമാണെന്ന് മനസിലാക്കുന്നതെന്നും ഗായത്രി സുരേഷ് പറയുന്നു.

“ഒന്ന് നന്നാകാം എന്നു കരുതി പോയതാണ്. എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച രണ്ട് വര്‍ഷമായിരുന്നു അത്. എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്ന് മനസിലായി. എന്തുകൊണ്ടാണ് വീണതെന്ന് മനസിലായി. എന്തൊക്കെ ചെയ്യരുതെന്ന് മനസിലായി. ഇപ്പോഴും തെറ്റുകള്‍ പറ്റുന്നുണ്ട്. അതില്‍ നിന്നും പഠിക്കാനും ശ്രമിക്കുന്നു.

ആദ്യമൊക്കെ അമ്മയ്ക്ക് കുഴപ്പമുണ്ടായിരുന്നില്ല. പിന്നെ അമ്മയ്ക്ക് ടെന്‍ഷനായി തുടങ്ങി. ദൈവമേ ഈ കുട്ടി ഇനി ജോലിക്കൊന്നും പോകില്ലേ? ഗായത്രി എന്തെങ്കിലും ചെയ്യൂ, എന്തെങ്കിലും ബിസിനസ് ചെയ്യൂ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ അവരും ഹാപ്പിയാണ്. കൂടുതല്‍ ആക്ടീവ് ആയതോടെ അവരും ഹാപ്പിയായി.

ഇടവേളയെടുത്തപ്പോള്‍ പലരും വിളിച്ചിരുന്നു. പേളി മെസേജ് അയച്ചിരുന്നു. താന്‍ എവിടെയാണ് തന്നെ കാണാനില്ലല്ലോ എന്ന് പറഞ്ഞ്. അങ്ങനെ വേറെയും ചിലര്‍ മെസേജ് അയച്ചിരുന്നു. സെലിബ്രിറ്റികളല്ലാത്തവരും മെസേജ് അയച്ചിരുന്നു. അപ്പോഴാണ് ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് മനസിലാക്കുന്നത്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി സുരേഷ് പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം