ചുരുളിയില്‍ നിന്ന് ലഭിച്ചത് വലിയൊരു പാഠം; തുറന്നുപറഞ്ഞ് ഗീതി സംഗീത

ലിജോ ജോസിന്റെ ചുരുളി സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗീതി സംഗീത. പെങ്ങള്‍ തങ്ക എന്ന കഥാപാത്രത്തെ ഇവര്‍ അത്രയ്ക്ക് തന്മയത്വത്തോടെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തുന്ന റോഷാക്കിലും ഗീതി അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ, തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ചുരുളിയ്ക്ക് മുമ്പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചുരുളിയിലെ പെങ്ങള്‍ തങ്കയാണ് തന്റെ അഡ്രസ്സ് എന്നാണ് ഗീതി പറയുന്നത്.

പലര്‍ക്കും എന്നെ അറിയാവുന്നത് പെങ്ങള്‍ തങ്കയായി അഭിനയിച്ചതിനുശേഷമാണ്. എന്റെ സിനിമ കരിയര്‍ എടുത്തുനോക്കുമ്പോള്‍ പെങ്ങള്‍ തങ്കയ്ക്ക് മുന്‍പും പിന്‍പും എന്ന് പറയേണ്ടി വരും. പെങ്ങള്‍ തങ്കയ്ക്കുശേഷം എന്റെ സിനിമ കരിയറില്‍ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ട്. ചുരുളിയിലെ പെങ്ങള്‍ തങ്കയാണ് എന്റെ അഡ്രസ്സ്.

ലിജോ ജോസ് പെല്ലിശ്ശേരി സാറിനൊപ്പം വര്‍ക്ക് ചെയ്തത് വലിയൊരു അനുഭവമാണ്. ആക്ടിംഗില്‍ മനസ്സ് പറയുന്നത് പോലെ ചെയ്യുക എന്നൊരു തിയറിയാണ് ഞാന്‍ സാറില്‍ നിന്ന് പഠിച്ചത്. ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് റോഷാക്കില്‍ മമ്മൂക്കയ്ക്കൊപ്പം ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം