അതിന് വേണ്ടി ഒരു ഭര്‍ത്താവിനെ കണ്ട് പിടിക്കാന്‍ എനിക്ക് പറ്റില്ല; ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ചുരുളിയിലൂടെയാണ് നടി ഗീതി സംഗീത ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ അവര്‍ അവതരിപ്പിച്ച പെങ്ങള്‍ തങ്ക എന്ന കഥാപാത്രം ചര്‍ച്ചയാവുകയായിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ്കാര്‍പറ്റ് പരിപാടിയില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗീതി സംഗീത.


ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയെന്ന തോന്നല്‍ ചില സമയത്ത് ഉണ്ടാവാറുണ്ടെന്നും പക്ഷെ വിഷമം വന്നാലോ സന്തോഷം വന്നാലോ പങ്കുവെക്കാന്‍ തനിക്ക് ചുറ്റും ആളുകളുള്ളത് സന്തോഷിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ഗീതിയുടെ വാക്കുകള്‍

യാത്രകള്‍ ചെയ്യുമ്പോഴാണ് അങ്ങനെ മിസ്സിംഗ് തോന്നുന്നത്’ ഞാന്‍ സോളോ ട്രിപ്പ് പോവുന്ന ആളാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയെന്ന നിലയില്‍ സുരക്ഷിതത്വത്തിന് പ്രശ്‌നമുണ്ടെന്ന് തോന്നിയിട്ടില്ല. ചുറ്റുപാടുമുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ ഞാന്‍ അത്ര കണ്‍സേണ്‍ അല്ല’

‘ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയായിരിക്കുന്നിടത്തോളം ചുറ്റുപാടുമുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ വലിയ കാര്യമില്ലെന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത്. താമസിക്കാന്‍ വീട് ചോദിക്കുമ്പോഴുള്ള പ്രശ്‌നം ഉണ്ട്. കൊച്ചി മെട്രോ സിറ്റി ആണ്. പക്ഷെ ഇപ്പോഴും സിനിമാക്കാര്‍, ഒറ്റയ്‌ക്കൊരു സ്ത്രീ എന്ന് പറയുമ്പോള്‍ അവര്‍ക്ക് ആശങ്ക ഉണ്ട്’

‘നമ്മുടെ ജോലി ആണിത്. ഒരാള്‍ ഒറ്റയ്ക്കായി പോവുന്നതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടാവും. ഒരു ബ്രോക്കറോട് വീടിന്റെ കാര്യം സംസാരിച്ചപ്പോള്‍ എന്നോട് ഭര്‍ത്താവ് ഉണ്ടോ കൂടേ എന്ന് ചോദിച്ചു. ഭര്‍ത്താവുള്ളവര്‍ക്കേ വീട് കൊടുക്കുകയുള്ളൂ എന്ന് ഞാന്‍ ചോദിച്ചു. അതിന് വേണ്ടി ഒരു ഭര്‍ത്താവിനെ കണ്ട് പിടിക്കാന്‍ എനിക്ക് പറ്റില്ല,’

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍