'പൊന്നുചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് അവരോട് തുറന്നു പറഞ്ഞിരുന്നിരുന്നു; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പറഞ്ഞ് ഗീതി സംഗീത

മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്ന് നടി ഗീതി സംഗീത. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത് എന്നാണ് ഗീതി പറയുന്നത്.

ഇവിടെ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല. പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നോട് ചോദിക്കാറുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ അവര്‍ ചോദിച്ചേക്കും. തന്നോട് തുടക്കത്തില്‍ രണ്ട് പേര്‍ ചോദിച്ചിരുന്നു, ‘പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല’ എന്ന് അവരോട് പറഞ്ഞു.

‘ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണെന്ന്. നിങ്ങള്‍ മാന്യമായി വര്‍ക്ക് ഉണ്ടെങ്കില്‍ വിളിക്കൂ, ഇല്ലെങ്കില്‍ വിട്ടേക്കൂ’ എന്നും പറഞ്ഞു. പിന്നെ ആരും ചോദിക്കില്ല. ‘ഒരു വര്‍ക്കുണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വര്‍ക്ക് അല്ല’ എന്ന് ചിലര്‍ പറയും.

ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വര്‍ക്ക് ചെയ്യുമെന്ന് ഇന്‍ഡസ്ട്രിയില്‍ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗീതി സംഗീത പറയുന്നത്. അതേസമയം, ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’യിലൂടെയാണ് ഗീതി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ പെങ്ങള്‍ തങ്ക എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു.

‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് താരം എത്തിയത്. ആദ്യ സിനിമയില്‍ വില്ലത്തി ആയപ്പോള്‍ പലരും തന്നോട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകും എന്ന് പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടില്ല എന്ന് ഗീതി പറഞ്ഞിരുന്നു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ