ഗീതു മോഹന്‍ദാസ് വൈരാഗ്യം തീര്‍ക്കുന്നു; ഡബ്ല്യു.സി.സിയുടെ അധികാരം ദുര്‍വിനിയോഗം ചെയ്തു; ആരോപണവുമായി പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ നിവിന്‍ ചിത്രം പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ. സിനിമയുടെ കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് അതേക്കുറിച്ച് ഗീതു മോശമായി പറഞ്ഞുവെന്ന് ലിജു ആരോപിച്ചു.കഥ കേട്ടപ്പോള്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തതില്‍ വൈരാഗ്യം ഉണ്ടായെന്നും ലിജു കൊച്ചിയില്‍ പറഞ്ഞു. ഡബ്‌ള്യൂ.സി.സിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്‌തെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ ആണ് പടവെട്ട് സിനിമ എഴുത്ത് പൂര്‍ത്തീകരിച്ചത്. സണ്ണി വെയിന്റെ ഫ്‌ലാറ്റില്‍ താമസിച്ചാണ് കഥ എഴുതിയത്. നിവിന്‍ പോളിയോട് കഥ പറഞ്ഞു. നിവിന്‍ അപ്പോള്‍ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസിന് കഥ കേള്‍ക്കണം എന്ന് പറഞ്ഞു.

ഗീതുവിനോട് കഥ പറഞ്ഞു. മൂന്ന് ദിവസം വിളിച്ച ശേഷം ആണ് കഥ കേട്ടത്. ആദ്യ പകുതിയില്‍ കറക്ഷന്‍സ് ഉണ്ട് എന്ന് പറഞ്ഞു. എന്നാല്‍ കൃത്യമായ വിശദീകരണം പറഞ്ഞില്ല. കറക്ഷന്‍സ് ചെയ്തില്ലെങ്കില്‍ സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ തയ്യാറല്ല എന്നും ഗീതു പറഞ്ഞു. ഷൂട്ടിങ് തുടങ്ങി പല തവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായി അറിഞ്ഞുവെന്ന് ലിജു പറഞ്ഞു.

പ്രതിസന്ധിയില്‍ നിന്ന സമയത്താണ് സരിഗമ പ്രൊഡക്ഷന്‍സ് സിനിമ ഏറ്റെടുത്തത്. സിനിമ പുറത്തിറങ്ങുമ്പോള്‍ ഇതുവരെ ഉണ്ടായ പ്രതിസന്ധി മാധ്യമങ്ങളോട് പുറത്തു പറയാന്‍ തീരുമാനിച്ചു . സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അര മണിക്കൂറോളം സംസാരിച്ചു. മദ്യ ലഹരിയില്‍ ഗീതു ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങള്‍ പുറത്തു പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട് പറയുമെന്ന് ഞാന്‍ ഗീതുവിനോട് വ്യക്തമാക്കി. നായകന്‍ നിവിന്‍ പോളിയും നിര്‍മാതാക്കളില്‍ ഒരാളായ സണ്ണി വെയിനും തനിക്കൊപ്പം നിന്നുവെന്നും ഗീതുവിനും ഒപ്പമുള്ളവര്‍ക്കും എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു കൂട്ടിച്ചേര്‍ത്തു. ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ അറിയിച്ചു.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി