മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന് ജിബിന്‍ ഗോപിനാഥ്. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്റെ സകല ഗ്യാസും പോയി എന്നാണ് ജിബിന്‍ പറയുന്നത്. പൊലീസ് ആണെന്ന് പറഞ്ഞപ്പോള്‍ ആ രീതിയിലാണ് തന്നോട് പെരുമാറിയത് എന്നാണ് ജിബിന്‍ പറയുന്നത്.
ഗ്രേറ്റ് ഫാദറിലാണ് മമ്മൂക്കയ്ക്കൊപ്പം ആദ്യം ചെയ്യുന്നത്. മേക്കപ്പൊക്കെ ഇട്ട് ഡയലോഗൊക്കെ മനപാഠമാക്കി ഇരിക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹത്തെ നേരില്‍ക്കണ്ടപ്പോഴേക്കും എന്റെ സകല ഗ്യാസും പോയി. പഠിച്ചതൊക്കെ മറന്നു. ആകപ്പാടെ ഒരു വെപ്രാളം. ഹനീഫ് അദേനിയുമായി എനിക്ക് നല്ല അടുപ്പമുണ്ട്.
ഞാന്‍ കാര്യം പറഞ്ഞു. സഹതാരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന ആളാണ് മമ്മൂക്കയെന്ന് പറഞ്ഞ് ഹനീഫ് എന്നെ സമാധാനിപ്പിച്ചു. പക്ഷേ ആദ്യ ഷോട്ടില്‍ത്തന്നെ സെറ്റായി. പിന്നെ മമ്മൂക്കയുമായി സംസാരിച്ചപ്പോള്‍ എന്നോട് വേറെന്തെങ്കിലും ജോലിയുണ്ടോ എന്ന് ചോദിച്ചു.
പൊലീസില്‍ ആണെന്ന് പറഞ്ഞപ്പോള്‍ നന്നായി, നല്ല രീതിയില്‍ മുന്നോട്ടു പോകണം എന്നു പറഞ്ഞു. പൊലീസുകാരന് എന്ന രീതിയിലാണ് അദ്ദേഹം പിന്നീട് പെരുമാറിയത്. വണ്ണില്‍ സീന്‍ കുറവായിരുന്നെങ്കിലും മമ്മൂക്കയ്ക്കൊപ്പം ഒരുപടം കൂടി ചെയ്യാനായി.
Read more
എബ്രഹാമിന്റെ സന്തതികള്‍ എന്ന പടത്തിന്റെ സെറ്റില്‍ പോയി കണ്ട് പരിചയം പുതുക്കിയിരുന്നു എന്നും ജിബിന്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഉദ്യോഗസ്ഥനാണ് ജിബിന്‍. നിലവില്‍ പൊലീസ് കണ്ട്രോള് റൂമിലാണ് ജിബിന്‍.