ട്വല്‍ത്ത് മാനില്‍ അഭിനയിച്ചപ്പോള്‍ 'താണ്ഡവം' അനുഭവം ലാലേട്ടനോട് പറഞ്ഞില്ല, അന്ന് ഫാന്‍സിന്റെ വക ചീത്ത കേട്ടിരുന്നു: ജിബിന്‍ ഗോപിനാഥ്

മോഹന്‍ലാലിനൊപ്പം ‘താണ്ഡവം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ജിബിന്‍ ഗോപിനാഥ്. എംജി കോളേജില്‍ പഠിച്ചപ്പോഴാണ് താണ്ഡവത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജിബിന്‍ അഭിനയിച്ചത്. ഇമോഷണല്‍ സീന്‍ ആയിരുന്നുവെങ്കിലും ലാലേട്ടനൊപ്പം തന്നെ കണ്ടപ്പോള്‍ പേപ്പറൊക്കെ വാരി എറിഞ്ഞതിനാല്‍ ഫാന്‍സിന്റെ വക ചീത്ത കേട്ടതായാണ് ജിബിന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ലാലേട്ടനൊക്കെ പഠിച്ച അതേ എംജി കോളേജിലായിരുന്നു ഡിഗ്രി പഠിച്ചത്. തിരുവനന്തപുരത്തൊക്കെ ഷൂട്ടിംഗ് വന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടു പോകുന്ന സ്ഥലങ്ങളിലൊന്നാണ് കോളേജ്. നമ്മളും കൂടെയങ്ങ് പോകും. പാതിരാത്രിയിലൊക്കെയാവും വീടെത്തുന്നത്. പബ്ലിക് എക്സാം മുടക്കി പോയ ചെയ്ത സിനിമയാണ് താണ്ഡവം. ചേട്ടന്‍ മരിച്ചപ്പോള്‍ ലാലേട്ടന്‍ വരുന്ന സീനാണ്.

ജനക്കൂട്ടത്തിനിടയില്‍ കൂടി ലാലേട്ടന് വരാനായി ഉണ്ടാക്കിയ വഴിയില്‍ തന്നെ നിര്‍ത്തി. താനിങ്ങനെ തള്ളിത്തള്ളി നില്‍ക്കുന്നത് കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു. എന്റെ സമയം നല്ലതായതുകൊണ്ട് ഞാന്‍ നില്‍ക്കുന്ന സ്ഥലത്തത്തുമ്പോള്‍ അദ്ദേഹം രണ്ട് സെക്കന്‍ഡ് നില്‍ക്കുന്നുണ്ട്. അവിടെയാണെങ്കില്‍ സ്ലോമോഷനും. സ്്ക്രീനില്‍ ഗംഭീര അനുഭവമായിരുന്നു.

ഇത്രയും നന്നായി തന്നെ ആദ്യമായി കാണിച്ചത്് ആ സിനിമയിലായിരുന്നു. ദുഖം തളംകെട്ടി നില്‍ക്കുന്ന സീനാണെങ്കിലും സന്തോഷം സഹിക്കാനാവാതെ കയ്യിലിരുന്ന പേപ്പറൊക്കെ വാരിയങ്ങ് എറിഞ്ഞു. ഫാന്‍സിന്റെ വക ചീത്തയും കേട്ടു. ഇപ്പോഴും ടിവിയില്‍ ആ സീന്‍ വരുമ്പോള്‍ താന്‍ മൊബൈലില്‍ ഫോട്ടോ എടുത്തു വയ്ക്കും.

Read more

അന്ന് ലാലേട്ടനൊപ്പം എടുത്ത ഒരു ഫോട്ടോ ഇപ്പോഴും തന്റെ ഫെയ്സ്ബുക്കിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടനൊപ്പം ട്വല്‍ത് മാനില്‍ അഭിനയിച്ചു. പക്ഷേ താണ്ഡവം അനുഭവം അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തെ പരിചയപ്പെട്ടത് ഗംഭീര അനുഭവമായിരുന്നു. താന്‍ പോലീസുകാരനാണെന്ന് ഇപ്പോള്‍ ലാലേട്ടന് അറിയാമെന്നും ജിബിന്‍ പറഞ്ഞു.