അപ്പുച്ചേട്ടന് ഇത് നിര്‍ഭാഗ്യമാണ്.. ഡിക്യു ഇക്ക എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം: ഗോകുല്‍ സുരേഷ്

ദുല്‍ഖര്‍ സല്‍മാന്‍ ഏറെ കഷ്ടപ്പെട്ട് പ്രിവിലേജ് നേടിയെടുത്തിട്ടുള്ള താരമാണെങ്കില്‍ എന്നാല്‍ പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്ന പ്രിവിലേജ് നിര്‍ഭാഗ്യകരമാണ് നടന്‍ ഗോകുല്‍ സുരേഷ്. ദുല്‍ഖര്‍, പ്രണവ് എന്നിവര്‍ക്ക് ലഭിക്കുന്ന ഓപ്പണിങ് എന്തുകൊണ്ട് സുരേഷ് ഗോപിയുടെ മകനായിട്ടും ഗോകുലിന് ലഭിക്കുന്നില്ല എന്ന ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.

”ഡിക്യു ഇക്കയെ സംബന്ധിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അത് യാഥാര്‍ഥ്യമാക്കാനും അദ്ദേഹത്തിന് ഇപ്പോഴുള്ള താരമൂല്യം നേടിയെടുക്കാനും എത്രത്തോളം പരിശ്രമിക്കേണ്ടി വന്നുവെന്ന് നമുക്ക് അറിയില്ല. അതിനെ ജഡ്ജ് ചെയ്യാനോ അതിനെക്കുറിച്ച് സംസാരിക്കാനോ നമുക്ക് കഴിയില്ല.”

”കാരണം, അദ്ദേഹത്തിന്റെ അനുഭവം നമുക്ക് അറിയില്ല. അദ്ദേഹം വ്യക്തിപരമായി ചിലതൊക്കെ പറഞ്ഞിട്ടുള്ളത് എനിക്ക് അറിയാം. എത്രത്തോളം കഷ്ടപ്പാടുകളിലൂടെയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളതെന്ന് അങ്ങനെ കുറച്ചെങ്കിലും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പ്രിവിലജ് ഉള്ള ഒരു വ്യക്തി ആയതുകൊണ്ടു മാത്രം ഒന്നും എളുപ്പമാകുന്നില്ല.”

”അപ്പുച്ചേട്ടനെ കുറിച്ച് (പ്രണവ് മോഹന്‍ലാല്‍) നമ്മള്‍ കേട്ടിരിക്കുന്നത് അദ്ദേഹത്തിന് സിനിമയില്‍ നില്‍ക്കാന്‍ വലിയ താല്‍പര്യം ഇല്ലാത്ത ആളെന്നാണ്. പക്ഷേ അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കുന്നു. അവസരം ലഭിക്കാത്തവര്‍ അദ്ദേഹത്തെ ഭാഗ്യവാന്‍ എന്നായിരിക്കാം കരുതുക. പക്ഷേ, സ്വയം അധികം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുമ്പോള്‍ അത് ഭാഗ്യമായി അയാള്‍ കരുതില്ല. അതാണ് നാം കാണുന്ന വൈരുദ്ധ്യം.”

”നിങ്ങള്‍ക്ക് എന്താണോ ഉള്ളത് അതില്‍ തൃപ്തിപ്പെടുകയും കൂടുതല്‍ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. പതിയെ പോകുന്നതില്‍ പ്രശ്‌നമില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ എത്തണമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഉയരങ്ങളിലേക്ക് എത്താനായില്ലെങ്കിലും എനിക്ക് പ്രശ്‌നമൊന്നുമില്ല” എന്നാണ് ഗോകുല്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

എന്നെ ആ കാര്യത്തിന് ഇത്തവണ നിർബന്ധിക്കരുത്, അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്; താരങ്ങളോട് സൂര്യകുമാർ യാദവ്

ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

"അടുത്ത മണിക്കൂറുകളിൽ പരിശോധനയ്ക്ക് വിധേയമാക്കും" - റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി; ഫോർവേഡ് താരത്തിന് കഴുത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു

മരണം വരെ നിരാഹാര സമരം; മമത സർക്കാരിനെതിരെ ജീവൻ- മരണ പോരാട്ടത്തിൽ ആറ് ഡോക്ടർമാർ

നെഞ്ചില്‍ ബാന്‍ഡേജ്, അമൃതയ്ക്ക് സംഭവിച്ചതെന്ത്? പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പ്

ആ ടീമിൽ നടക്കുന്നത് കസേര കളിയാണ്, ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടം; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മലപ്പുറത്തെ മുസ്ലീങ്ങള്‍; എതിര്‍പ്പുകള്‍ തള്ളി കെടി ജലീല്‍; നിലപാട് കടുപ്പിച്ച് വീണ്ടും വിശദീകരണം

കാണാന്‍ ആളില്ല, എന്തിനായിരുന്നു ഈ റീ റിലീസ്? വിവാദങ്ങള്‍ക്ക് പിന്നാലെ എത്തിയ 'പലേരി മാണിക്യം', പലയിടത്തും ഷോ ക്യാന്‍സല്‍

ഇംഗ്ലണ്ടിനെതിരെ ഫ്‌ലാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

ഇന്ത്യൻ കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ നികുതിദായകൻ വിരാട് കോഹ്‌ലി; പിന്നാലെ സച്ചിനും എംഎസ് ധോണിയും