സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ ചവിട്ട് ഇങ്ങോട്ടും വന്നിട്ടുണ്ട്, അതേ ആളുകള്‍ പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്: ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. പുതിയ ചിത്രം ‘ഗഗനചാരി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഗോകുല്‍ സംസാരിച്ചത്. തന്നെ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീട് ചില വേദികളില്‍ വച്ച് കെട്ടിപ്പിടിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് ഗോകുല്‍ പറയുന്നത്.

”പ്രത്യക്ഷത്തില്‍ എന്നെ കാണിക്കുന്ന രീതിയില്‍ ആരും പണിയുന്നതായി തോന്നിയിട്ടില്ലെങ്കിലും ഞാന്‍ അറിഞ്ഞിട്ടുണ്ട്. കുറേ അവസരങ്ങള്‍ മാറിപ്പോകുന്നതൊക്കെ കാണുമ്പോള്‍ നമുക്ക് ഊഹിക്കാമല്ലോ, ഇത് എന്താ നമ്മുടെ അടുത്ത് ഇങ്ങനെ ഉണ്ടാവുന്നതെന്ന്. അതിന്റെ ചില പാറ്റേണുകളോക്കെ എനിക്ക് മനസിലായിട്ടുണ്ട്.”

”നമ്മളെ അങ്ങനെ വെറുതെ വിടുകയല്ലെന്നും എനിക്ക് മനസിലായി. ഒരു ബന്ധമില്ലെങ്കിലും മകനാണെന്ന കാരണത്താല്‍ ചവിട്ട് ഇങ്ങോട്ടും വരുണ്ടെന്ന് മനസിലായിട്ടുണ്ട്. അത് പ്രത്യക്ഷത്തില്‍ ആരും കാണിച്ചിട്ടില്ല.”

”ചിലപ്പോള്‍ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീടൊരു വേദിയില്‍ കാണുമ്പോള്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹപ്രകടനം നടത്തുകയും നല്ലവാക്ക് പറയുകയും ഞാന്‍ ഗംഭീര നടനാണെന്ന പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. നമുക്ക് അറിയാം” എന്നാണ് ഗോകുല്‍ പറയുന്നത്.

അതേസമയം, ജൂണ്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ജോണറിലാണ് ഗഗനചാരി ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍