ശബ്ദത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്: അർജുൻ ദാസ്

‘റോളക്സ്… അവ പേര് ദില്ലി..’ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിലെ ഈയൊരു രംഗത്തിന് മാത്രം പ്രത്യേകം ഫാൻ ബേസ് ഉണ്ട്. അൻപ് ദാസ് ദില്ലിയെ പറ്റി റോളക്സിനോട് പറയുന്ന രംഗം അർജുൻ ദാസിന്റെ ഘനഗാംഭീര്യ ശബ്ദത്തോടെ കേൾക്കുന്നത് തന്നെയാണ് അതിന്റെ ഭംഗി.

എന്നാൽ ഇപ്പോഴിതാ തന്റെ ശബ്ദത്തിന്റെ പേരിൽ ചെറുപ്പത്തിൽ താൻ ഒരുപാട് തവണ കളിയാക്കപ്പെട്ടിട്ടുണ്ടെന്നാണ് അർജുൻ ദാസ് പറയുന്നത്. സംസാരിക്കുമ്പോൾ വയസായിട്ടുള്ള ഒരാൾ വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട് കളിയാക്കുമായിരുന്നു എന്നാണ് അർജുൻ ദാസ് പറയുന്നത്.

ചെറുപ്പത്തിൽ ഒരുപാട് ആളുകൾ എൻ്റെ വോയ്‌സിന്റെ പേരിൽ കളിയാക്കിയിട്ടുണ്ട്. ആ സമയത്ത് വയസായിട്ടുള്ള ഒരാൾ വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട് കളിയാക്കുമായിരുന്നു. എന്നാൽ ഇപ്പോഴും പല ആളുകൾക്കും എൻ്റെ ഈ വോയിസ് ഇഷ്‌ടമല്ല. പക്ഷേ എനിക്ക് സന്തോഷമുള്ള കാര്യം എന്തെന്നുവെച്ചാൽ കുറച്ച് പേർക്കെല്ലാം എന്റെ വോയിസ് ഇഷ്ടമാണ്.

ഞാൻ ചെയ്യുന്ന ഓരോ സിനിമയിലൂടെയും സംവിധായകർ പെർഫോമൻസിൻ്റെ കൂടെ എൻ്റെ വോയിസും കൂടെ ഇഷ്‌ടപ്പെടും. അവരെല്ലാം ഇത് രണ്ടും ഇഷ്‌ടപ്പെടുന്നത് വരെ ഞാൻ കഠിനാധ്വാനം ചെയ്യും.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ ദാസ് പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി