76 പരിക്കുകൾ എനിക്ക് ഈ സിനിമയിൽ സംഭവിച്ചു, പുറത്ത് കാണാൻ പറ്റുന്നതും കാണാൻ പറ്റാത്തതും അതിൽ ഉണ്ട്: മമ്മൂട്ടി

മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമായി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എത്തുകയാണ്. നേരത്തെയിറങ്ങിയ കണ്ണൂർ സ്ക്വാഡും, കാതലും മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്.

ഇപ്പോഴിതാ ടർബോ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിംഗ് പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ടർബോയുടെ ചിത്രീകരണത്തിനിടെ തനിക്ക് എഴുതാപതോളം തവണ പരിക്കുകൾ പറ്റിയെന്നാണ് മമ്മൂട്ടി പറഞ്ഞത്.

കണ്ണൂർ സ്ക്വാഡ് വിജയമായതോടു കൂടി സംവിധായകൻ റോബി വർഗീസ്, മമ്മൂട്ടി ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചുവെന്നും അതിന് ശേഷം വരുന്ന എല്ലാ സംവിധായകരും തന്നെകൊണ്ട് വലിയ രീതിയിൽ പണിയെടുപ്പിക്കുന്നുണ്ടെന്നും തമാശ രൂപേണ മമ്മൂട്ടി പ്രശസ് മീറ്റിനിടെ പറഞ്ഞു.

“എല്ലാത്തിനും കാരണം റോബിയാണ്. അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്‌ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്‌ടപ്പെടുത്താൻ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

എല്ലാത്തിനും കാരണം റോബിയാണ്. അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്‌ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്‌ടപ്പെടുത്താൻ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

ചെറുതും വലുതുമായി 76 പരിക്ക് എനിക്ക് ഈ സിനിമയിൽ സംഭവിച്ചു. പുറത്ത് കാണാൻ പറ്റുന്നതും കാണാൻ പറ്റാത്തതും അതിൽ ഉണ്ട്. സിനിമാഭിനയം എന്നു പറഞ്ഞാൽ ദുർഘടം പിടിച്ച പണിയാണെന്ന് ചില സമയം നമുക്ക് തോന്നും. രാത്രിയെന്നില്ല, പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്രയും കഷ്‌ടപ്പെടുന്നതിന് പൈസ കിട്ടാറില്ലേ എന്ന് ചിലർ ചോദിക്കും. കഷ്‌ടപ്പെടേണ്ടി വരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്. ഇനിയും കഷ്‌ടപ്പെടാൻ തയ്യാറാണ്. ” എന്നാണ് പ്രസ് മീറ്റിനിടെ മമ്മൂട്ടി പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ