ഒരു പാന്റും ഇട്ട് പോയാല്‍ ഈയൊരു ചോദ്യം വരുമായിരുന്നോ? അതൊരു സംസാര വിഷയമാക്കാന്‍ വേണ്ടി തന്നെയായിരുന്നു അങ്ങനെ ചെയ്തത്: ഗോവിന്ദ് പത്മസൂര്യ

യുഎസിലെ ലാസ് വെഗസില്‍ മുണ്ടുടുത്ത് എത്തിയ നടന്‍ ഗോവിന്ദ് പത്മസൂര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘നാട്ടിലെവിടെയാ’ എന്നെഴുതിയ ടീഷര്‍ട്ടും മുണ്ടുമുടുത്തായിരുന്നു ജിപി ലാസ് വെഗാസിന്റെ നഗരവീഥിയിലൂടെ നടന്നത്. അന്ന് അങ്ങനെ വേഷം ധരിച്ചതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.

താന്‍ അവിടെ ഒരു പാന്റും ഇട്ട് പോയാല്‍ ഈയൊരു ചോദ്യം വരുമായിരുന്നോ? എന്ന് താരം ചോദിക്കുന്നു. അത് ഒരു സംസാര വിഷയമാക്കാന്‍ വേണ്ടി തന്നെയായിരുന്നു അങ്ങനെ ചെയ്തത് എന്നാണ് നടന്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഉള്ളിലെ ഷോ മാന്‍ പുറത്തുവന്നതാണ്.

ലാസ് വെഗസ് വരെ പോയിട്ട് അവിടെ എന്തെങ്കിലും ക്രിയേറ്റീവായ ഒരു വ്യത്യസ്തത കൊണ്ടു വരണമെന്ന് വിചാരിച്ചിരുന്നു. മുണ്ട് മാത്രമല്ല നാട്ടില്‍ എവിടെയാ എന്നെഴുതിയ ഒരു ടീഷര്‍ട്ടും ഇട്ടാണ് അവിടെ നിന്നത്. മലയാളികള്‍ ഉണ്ടെങ്കില്‍ മാത്രമേ തന്നെ അവിടെ ആരെങ്കിലുമൊക്കെ സാധാരണ നിലയില്‍ തിരിച്ചറിയാറുള്ളൂ.

പക്ഷേ ഈ മുണ്ടിട്ട് നടക്കുമ്പോള്‍ അങ്ങനെയുള്ള വസ്ത്രം അവിടെ ആരും ധരിക്കാത്തതുകൊണ്ട് പുറത്തുനിന്നുള്ള വിദേശികളൊക്കെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു. പിന്നെ നമുക്ക് ഇങ്ങനെ അറ്റന്‍ഷന്‍ കിട്ടുന്നതും ഇഷ്ടമുള്ള കാര്യമാണല്ലോ എന്ന് ജിപി പറയുന്നു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം