ജി.പിയും ദിവ്യ പിള്ളയും വിവാഹിതരായോ? വൈറല്‍ ചിത്രത്തിന് പിന്നിലെന്ത്?, വിശദീകരണവുമായി താരം

മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകനും നടനുമായി ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹവേഷത്തില്‍ തുളസി മാലയണിഞ്ഞ് നില്‍ക്കുന്ന ജിപിയുടെയും നടി ദിവ്യ പിള്ളയുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിവാഹച്ചിത്രത്തെ കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരി കയാണ് ജിപി ഇപ്പോള്‍. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുടെ ഭാഗമായി എടുത്ത ചിത്രമാണിത്, തെറ്റായി പ്രചരിപ്പിക്കരുത് എന്നാണ് താരം വനിത ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് എന്ന റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണിത്. ആ ചിത്രം മുന്‍നിര്‍ത്തിയാണ് തന്റെ വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ തന്നെ പലതവണ “കല്യാണം കഴിപ്പിക്കുന്ന” സോഷ്യല്‍ മീഡിയയോട് തനിക്ക് വീണ്ടും പറയാനുള്ളത് “ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്” എന്നാണ് ജിപി പറയുന്നത്.

തന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും താരം പറഞ്ഞു. എന്തേ ജിപി കല്യാണം കഴിക്കാത്തെ എന്ന് ചോദിക്കുന്നവരോട് ശരിക്കും കല്യാണം കഴിക്കാനുള്ള മൂഡ് ഇല്ല. പക്ഷെ വീട്ടുകാര്‍ തന്നെ കെട്ടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി