പിരിയാമെന്ന് കരുതിയതാണ്.. ഈ ബന്ധം വര്‍ക്ക് ആകില്ലെന്ന് തോന്നി, പിന്നീട് ആയിരുന്നു വിവാഹനിശ്ചയം; വെളിപ്പെടുത്തി ജിപിയും ഗോപികയും

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരുന്നു. തങ്ങള്‍ വിവാഹത്തിലേക്ക് എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജിപിയും ഗോപികയും ഇപ്പോള്‍.

യൂട്യൂബ് വീഡിയോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ അച്ഛന്റെ അനിയത്തിയും തന്റെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു എന്ന് ഗോപിക വ്യക്തമാക്കുന്നു. അവരാണ് ഇങ്ങനെ ഞങ്ങള്‍ക്കായി ഒരു വിവാഹം ആലോചിച്ചത്. ഗോപികയെ പോയി കാണണമെന്ന് മേമ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ജിപിയും വ്യക്തമാക്കുന്നു.

എന്നാല്‍ അതിന് അത്ര പ്രധാന്യം ആദ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കര്‍ശനമായി പറഞ്ഞപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയില്‍ പോയി കാണുകയും ചെയ്തത്. കാപാലീശ്വരര ക്ഷേത്രത്തില്‍ വച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി.

ഇരുവരും മനസ് തുറന്ന് സംസാരിച്ചു. ഒടുവില്‍ നല്ല കൂട്ടാണെന്ന് മനസിലായി. എന്നാല്‍ തീരുമാനം ആലോചിച്ച് പിന്നീട് പറയാമെന്ന് ഗോപിക വ്യക്തമാക്കുകയും അത് കുറച്ച് കാലം നീളുകയും ചെയ്തു. പിന്നീട് ഗോപികയുടെ ആ ആശങ്ക തന്നിലേക്കും പടരുകയായിരുന്നു എന്നും ഇത് വര്‍ക്കാകില്ല എന്ന് ഗോപികയോട് വ്യക്തമാക്കുകയായിരുന്നു എന്നാണ് ജിപി പറയുന്നത്.

എന്നാല്‍ ഗോപിക ജിപിയുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. പിന്നീട് ജിപിയെ ഗോപിക തന്നെ പറഞ്ഞു മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാകാമെന്നും തീരുമാനിക്കുകയുമായിരുന്നു. അവസാന തീരുമാനം വീട്ടുകാരോട് രണ്ടുപേരും പറഞ്ഞത് പിന്നീടായിരുന്നു.

കൂടുതല്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിച്ചു. പ്രണയത്തിലെത്താനുമായി സമയം മാറ്റിവെച്ചു. പിന്നീട് കുടുംബാംഗങ്ങള്‍ ആലോചിച്ച് തങ്ങളുടെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു എന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപികയും പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം