മലയാളം വിട്ട് തെലുങ്കിലേക്ക് വന്നതിന് കാരണമുണ്ട്; തുറന്നു പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

മലയാളത്തില്‍ തനിക്ക് നല്ല അവസരങ്ങള്‍ ലഭിക്കാറില്ലെന്ന് നടന്‍ ഗോവിന്ദ് പത്മസൂര്യ. തെലുങ്ക് സിനിമകളില്‍ സജീവമായതിന്റെ കാരണമാണ് നടന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട് എന്നാല്‍ മലയാളത്തില്‍ അങ്ങനെ കിട്ടിയിട്ടില്ല എന്നാണ് താരം പറയുന്നത്.

‘നീരജ’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. അല്ലു അര്‍ജുന്‍, നാഗാര്‍ജുന, നാനി എന്നിവരുടെ ഒപ്പമോ അവര്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടെയോ ഭാഗമാകാന്‍ സാധിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്ന് അത്തരം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ഞാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്ന് കിട്ടാത്തതുകൊണ്ടും ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നല്ല സിനിമകള്‍ തെലുങ്കില്‍ നിന്ന് കിട്ടുകയും ചെയ്യുന്നത് കൊണ്ടാണ് മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാത്തത്. എന്നാല്‍ ഇപ്പോഴാണ് നീരജ എന്ന ചിത്രത്തിലൂടെ വീണ്ടും അവസരങ്ങള്‍ ലഭിച്ചത്.

നീരജ ഒരിക്കലും എന്റെ സിനിമയായി ആഘോഷിക്കാന്‍ പറ്റുന്ന സിനിമയല്ല. എന്നാല്‍ അത് എനിക്ക് ഒരുപാട് ഗുണം ചെയ്യും. മലയാളത്തില്‍ നിന്ന് എനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നത് മറ്റ് ഭാഷകളില്‍ നിന്നാണ്.

പലപ്പോഴും മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അവര്‍ മലയാള സിനിമകളെ കുറിച്ച് ചോദിക്കുന്നത് നമ്മുടെ കണ്ടന്റിനെ കുറിച്ചാണ്. ഈ കണ്ടന്റ് കാണാനും തെലുങ്കില്‍ ആളുകളുണ്ട്. അതുപോലെ തന്നെ ബിഗ് ബജറ്റ് കൊമേഷ്യല്‍ സിനിമകള്‍ കാണാനും ആളുകളുണ്ട് എന്നാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം