അഹാനയുടെ ഫാന്‍ ആയിരുന്നില്ല, പക്ഷെ 'അടി'യിലെ പ്രകടനം ഞെട്ടിച്ചു.. ഇത് നടിയുടെ കരിയര്‍ ബെസ്റ്റ്: ഗോവിന്ദ് വസന്ത

അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അടി’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ ഗോവിന്ദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ അഹാനയുടെ പ്രകടനം ഞെട്ടിച്ചു എന്നാണ് സംഗീത സംവിധായകന്‍ പറയുന്നത്. താന്‍ മുമ്പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല. എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണ്. ഷൈന്‍ മികച്ച നടനാണെങ്കിലും അടിയിലെ അഭിനയം അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.

റൊമാന്റിക് ഹീറോ ആയിട്ട് ഒരിക്കലും ഷൈന്‍ ചേട്ടനെ കണ്ടിട്ടില്ല. അതുപോലെ ധ്രുവനായാലും. എല്ലാവരും ഇതുവരെ ചെയ്യാത്ത ക്യാരക്ടറാണ് ചെയ്തിരിക്കുന്നത് എന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ഫണ്‍ ഫാമിലി എന്റെര്‍ടെയിനറാണ്.

സജീവ് ആയി ഷൈന്‍ ടോമും ഗീതികയായി അഹാന കൃഷ്ണയും ചിത്രത്തിലെത്തുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ചേരുന്ന ചിത്രമായിരിക്കും അടി എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ