സത്യം പറഞ്ഞാല്‍ ഗോവിന്ദ് വസന്തയുടെ വീട്ടുകാരെ കൊണ്ട് ഞാന്‍ തന്നെ ദത്തെടുപ്പിച്ചതാണ്: ഐശ്വര്യ ലക്ഷ്മി

സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത തന്റെ കസിന്‍ ആണോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി. പലരും തങ്ങള്‍ കസിന്‍സാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ഐശ്വര്യ പറയുന്നത്. തനിക്ക് സഹോദരങ്ങള്‍ ഇല്ലാത്തതിനാല്‍ തന്റെ മിക്ക സുഹൃത്തുക്കളോടും സഹോദര തുല്യമായ അടുപ്പം തോന്നാറുണ്ടെന്ന് താരം പറയുന്നു.

”എനിക്ക് ഒരുപാട് കാലമായി ഗോവിന്ദേട്ടനെ അറിയാവുന്നതാണ്. എന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ മ്യൂസിക് ചെയ്തത് അദ്ദേഹമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അതിനു ശേഷം, ഞാന്‍ അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. അവരുടെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ഇടയ്ക്കിടെ പോകുന്നതു കൊണ്ടാവണം ഞങ്ങള്‍ കസിന്‍സാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്.”

”വാസ്തവത്തില്‍ ഞങ്ങള്‍ കസിന്‍സല്ല, ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സത്യം പറഞ്ഞാല്‍ ഗോവിന്ദ് വസന്തയുടെ വീട്ടുകാരേക്കൊണ്ട് ഞാന്‍ എന്നെ തന്നെ ദത്തെടുപ്പിച്ചതു പോലെയാണ്. എനിക്ക് സഹോദരങ്ങള്‍ ഇല്ല. അതുകൊണ്ടു തന്നെ എന്റെ ഒട്ടുമിക്ക സുഹൃത്തുക്കളോടും എനിക്ക് ഇത്തരത്തില്‍ ഒരു അടുപ്പമാണുള്ളത്” എന്നാണ് ഐശ്വര്യ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അര്‍ച്ചന 31 നോട്ട് ഔട്ട്, കുമാരി, ഗോഡ്‌സെ, പൊന്നിയിന്‍ സെല്‍വന്‍, ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കാണെക്കാണെ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ