ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം, ഇതാണ് നമ്മുടെ നാടിന്റെ ശാപം: രഞ്ജിത് ശങ്കര്‍

നികുതിയുടെ പേരില്‍ കൊള്ളയടിക്കുന്ന ഒരു ഭരണകൂടമാണ് നാടിന്റെ ശാപമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷം കോടി കിട്ടാക്കടങ്ങള്‍ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം. രഞ്ജിത് കുറിച്ചു.

രഞ്ജിത് പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്

15 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാള്‍ അതില്‍ നിന്ന് 3 ലക്ഷം ഇന്‍കം ടാക്‌സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാന്‍ പോയാല്‍ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വര്‍ണ്ണം വാങ്ങാന്‍ പോയാല്‍ അവിടെയും നികുതി, ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ അവിടെയും നികുതി.

കാര്‍ വാങ്ങുമ്പോള്‍ നികുതിയും. റോഡ് ടാക്‌സും, കൂടാതെ റോഡില്‍ യാത്ര ചെയ്യാന്‍ ടോള്‍ കൊടുക്കണം. ചീര്‍പ്പ് മുതല്‍ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങള്‍ക്കും, മുല കുപ്പി മുതല്‍ കര്‍പ്പൂരം വരെ സകല വസ്തുക്കള്‍ക്കും ജി എസ് ടി എന്ന പേരില്‍ നികുതി. പെട്രോള്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങള്‍ക്ക് കിട്ടുന്നതിനെക്കാള്‍ ലാഭം പെട്രോളില്‍ നികുതിയെന്ന പേരില്‍ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!

ഇത്തരത്തില്‍ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലോണ്‍ എന്ന പേരില്‍ വാരിക്കോരി കൊടുക്കുക.

കുറച്ച് വര്‍ഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
ലക്ഷം കോടി കിട്ടാക്കടങ്ങള്‍ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി