കുട്ടികളുടെ മാതാപിതാക്കള്‍ എനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ട്; തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി

കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ടെന്ന് നടി ഗ്രേസ് ആന്റണി. താന്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നപ്പോഴും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് പോകും എന്നാണ് ഗ്രേസ് പറയുന്നത്.

കുട്ടിയായിരിക്കെ കലാതിലകം ആവുക, അത് വഴി സിനിമയിലെത്തുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് നൃത്തം പഠിക്കുന്നത്. എന്നാല്‍ സ്ഥിരമായി തനിക്ക് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് തീരുമാനിക്കപ്പെട്ടിട്ടുണ്ടാകും.

തന്റെ ആ അനുഭവങ്ങളാണ് ഒരു നൃത്ത അധ്യാപികയാകണം എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത്. അധ്യാപികയായ ശേഷം താന്‍ വിധികര്‍ത്താവായി കലോത്സവങ്ങളില്‍ പോകുമ്പോള്‍ ചില കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചിട്ടുണ്ട് എന്നാണ് ഗ്രേസ് പറയുന്നത്.

നാടകത്തിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലേക്ക് എത്തുന്നത്. ‘റോഷാര്‍ക്ക്’, ‘പടച്ചോനെ ഇങ്ങള് കാത്തോളീ’, ‘സാറ്റര്‍ഡേ നൈറ്റ്’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘സിംപ്ലി സൗമ്യ’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രം.

Latest Stories

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം