ഞാന്‍ എന്ന കലാകാരന്റെ രാഷ്ട്രീയ പ്രവേശം ഉടന്‍, ചില വ്യക്തികളോടും ആശയങ്ങളോടും വലിയ താല്‍പ്പര്യമുണ്ട്: ഗിന്നസ് പക്രു

തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് നടന്‍ ഗിന്നസ് പക്രു. കൊവിഡിന് ശേഷം കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും എന്ന് പക്രു പറയുന്നു.

ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോള്‍ ഇതിനകത്തു നിന്നു തന്നെ ഒന്ന് താന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ടെന്ന് ഗിന്നസ് പക്രു നാന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

തന്നെ പോലുയുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ നമ്മുടെ രാജ്യം കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള്‍ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് തന്റെ സ്വപ്‌നമെന്നും പക്രു പറയുന്നു.

ഏവര്‍ക്കും പ്രചോദനമാകുന്ന രീതിയില്‍, തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോഡ് വരെ സ്വന്തമാക്കിയ താരമാണ് പക്രു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ പക്രു പിന്നീട് സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച കലാകാരനാണ്. 1984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയില്‍ എത്തിയത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്