ഇങ്ങനെ സംസാരിച്ചാല്‍ ശരിയാകില്ല, ഇത് ദിലീഷിനെ വിളിക്കേണ്ടി വരുമെന്നൊക്കെ ബേസില്‍ പറഞ്ഞു, ആ വാശി എന്നിലുമുണ്ടായി: ഗുരു സോമസുന്ദരം

‘മിന്നല്‍ മുരളി’ ചിത്രം എത്തിയതോടെ ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് ഷിബു. ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രവും ഷിബുവിന് ഉഷയോടുള്ള പ്രണയവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് ഗുരു സോമസുന്ദരം ഇപ്പോള്‍ തുറന്നു പറയുന്നത്.

ഷിബുവിന് ഡബ്ബ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ആ കഷ്ടപ്പാട് വലിയ സന്തോഷം നല്‍കുന്നുണ്ട്. താന്‍ അഭിനയിച്ചത് താന്‍ തന്നെ ഡബ്ബ് ചെയ്യുന്നു എന്നത് തന്നെ വലിയ കാര്യമല്ലേ. ബേസില്‍ കഥ പറഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ താന്‍ യൂട്യൂബ് നോക്കി മലയാളം പഠിക്കാന്‍ തുടങ്ങി.

അഞ്ച് സുന്ദരികളില്‍ തനിക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിലീഷ് പോത്തന്‍ ആണ്. മിന്നലിന്റെ ചിത്രീകരണത്തിനിടയില്‍ ബേസില്‍ തന്നെ വെറുതേ വാശി പിടിപ്പിക്കുമായിരുന്നു. ഇങ്ങനെ മലയാളം സംസാരിച്ചാല്‍ ശരിയാകില്ല, ഇത് ദിലീഷിനെ വിളിക്കേണ്ടി വരുമെന്നെക്കെ പറഞ്ഞ്.

ആ വാശി തന്നിലുണ്ടായിരുന്നു. ചിത്രീകരണത്തിനിടയില്‍ നല്ല പോലെ മലയാളം സംസാരിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ താന്‍ തന്നെ ഡബ് ചെയ്തേ പറ്റൂ എന്ന് ബേസില്‍ പറഞ്ഞു എന്നാണ് മൗതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുരു സോമസുന്ദരം പറയുന്നത്.

മിന്നല്‍ മുരളിക്കും ഷിബുവിനും കിട്ടുന്ന സ്വീകരണം വളരെ വളരെ സന്തോഷം നല്‍കുന്നുണ്ട്. ഒരു നടനെന്ന നിലയില്‍ ഇത് തന്റെ ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്നും ഗുരു പറയുന്നു. നെറ്റ്ഫ്‌ളിക്‌സിലാണ് ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയതത്. ടൊവിനോ തോമസ് ആണ് ചിത്രത്തില്‍ നായകന്‍.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം