മുപ്പത് വയസായില്ലേ, വേഗം കുഞ്ഞിന്റെ കാര്യം നോക്കണം.. ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണി ആകാന്‍ പറഞ്ഞു: അര്‍ച്ചന കവി

ഭര്‍ത്താവ് അബീഷ് മാത്യുവുമായി പിരിയാനുണ്ടായ കാരണവും ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും അര്‍ച്ചന കവി തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് പെട്ടെന്ന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ തനിക്ക് അത് തിരിച്ചറിയാന്‍ സാധിച്ചില്ല. ഡോക്ടറെ കാണിച്ചപ്പോള്‍ ഗര്‍ഭിണി ആകാനാണ് തന്നോട് നിര്‍ദേശിച്ചത് എന്നാണ് അര്‍ച്ചന പറയുന്നത്.

പെട്ടെന്ന് ഉണ്ടായ മാനസികമായ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനാണ് പോയത്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് തന്നോട് ഗര്‍ഭിണിയാവാന്‍ ആയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്.

ഒപ്പം അതിനുള്ള ഗുളികകളുമാണ് നിര്‍ദേശിച്ചു. അത് എങ്ങനെ ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ അത് ഹോര്‍മോണില്‍ വേരിയേഷന്‍സ് ഉണ്ടാകുമ്പോള്‍ മൂഡ് മാറിയേക്കും. നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു. വേഗം തന്നെ ഒരു കുഞ്ഞിന്റെ കാര്യം നോക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു.

ഇതില്‍ നിന്നും താന്‍ തിരിച്ച് വന്നില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം അങ്ങനെ ചെയ്യൂ, ബാക്കി അതിന് ശേഷം നോക്കാം എന്നായിരുന്നു മറുപടി. അവിടെ നിന്നും സൈക്രാട്ടിസ്റ്റിന്റെ അടുത്തേക്ക് പോവണം എന്നാണ് താന്‍ അമ്മയോട് പറഞ്ഞത്. അങ്ങനെ ഡോക്ടറെ കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ചു.

നീയൊരു കുഞ്ഞിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുത്. ആദ്യം മെഡിറ്റേഷന്‍ ചെയ്യുകയാണ് വേണ്ടതെന്ന് പറഞ്ഞു. ആ സമയത്ത് താന്‍ ശരിക്കും അസ്വസ്ഥയായിരുന്നു. കാരണം മാനസികാരോഗ്യത്തിന് മരുന്ന് എടുക്കണമെന്ന് പറഞ്ഞാല്‍ ആളുകള്‍ ചിന്തിക്കുന്നത് അവള്‍ക്ക് വട്ടാണ് എന്നാണ്.

കമന്റുകള്‍ അങ്ങനെയായിരിക്കും. രണ്ട് വര്‍ഷത്തോളം ഇത് തന്റെ ജീവിതത്തെ ബാധിച്ചിരുന്നു. മരുന്ന് കഴിച്ച് തുടങ്ങിയതിന് ശേഷമുള്ള രണ്ട് വര്‍ഷം താനെന്ന വ്യക്തി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അര്‍ച്ചന കവി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം