'ചാര്‍ളി ഇങ്ങേരുടെ പടമാണല്ലേ' ; കുതിരയ്‌ക്കൊപ്പം ഓടുന്നത് ഉള്‍പ്പെടെ 60 ഷോട്ടുകളില്‍ ദുല്‍ഖറല്ല താനെന്ന് ഹക്കീം

പ്രണയവിലാസം എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ഹക്കീം ഷാ. അടുത്തിടെ ക്ലബ് എഫ് എമ്മിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഹക്കീം താന്‍ മുമ്പ് ചെയ്ത സിനിമകളെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. അതില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും ഹക്കീം വെളിപ്പെടുത്തിയിരുന്നു.

ദുല്‍ഖറിന് ഡ്യൂപ്പായി ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ഹക്കീം പറഞ്ഞത്. ‘ദുല്‍ഖറിന്റെ അതേ ഫിഗറും അതേ ഹൈറ്റും ഉള്ള ഒരാള്‍ വേണം, ഷോള്‍ഡറിന് സജഷന്‍ കൊടുക്കാന്‍ ഒക്കെ കൃത്യമായ ഒരാള്‍. ദുല്‍ഖര്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ വണ്ടി ഓടിച്ചു പോകുന്ന സീന്‍ ഒക്കെ വരുമ്പോള്‍ ദുല്‍ഖര്‍ ആണെന്ന് തോന്നണം അതിനു പറ്റിയ ഒരാള്‍ ഞാന്‍ ആയിരുന്നു ഭാഗ്യം കൊണ്ട്,’

‘ഞാന്‍ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ ആളുകള്‍ വിചാരിക്കും ദുല്‍ഖര്‍ ആണെന്ന്. കാരണം ഇതെല്ലാം വൈഡ് ഷോട്ടുകള്‍ ആണ്. ഇതിനൊന്നും ദുല്‍ഖറിന്റെ ആവശ്യം ഇല്ല. അങ്ങനെ ദുല്‍ഖറിന് പാക്കപ്പ് പറഞ്ഞതിന് ശേഷം എടുത്ത ഇതുപോലെ ഉള്ള സീനുകളില്‍ എല്ലാം ഞാന്‍ ആയിരുന്നു,’

‘ചാര്‍ളിയില്‍ ഏകദേശം 60 ഷോട്ടില്‍ ഞാന്‍ ഉണ്ട്, ഇങ്ങനെ ദുല്‍ഖറിന് പകരക്കാരനായി. കുതിരയുടെ കൂടെ ഓടുന്ന സീന്‍ ഉണ്ട്, അന്ന് ദുല്‍ഖറിന്റെ കാലിന് സുഖമില്ലാതെ ഇരിക്കുക ആയിരുന്നു. ഓടാന്‍ പറ്റില്ലായിരുന്നു, കുതിരയുടെ ഒപ്പം ഓടിയെത്തണ്ടേ, രണ്ടും കല്‍പ്പിച്ച് ഞാന്‍ ഓടി. സിനിമയുടെ ആദ്യം ദുല്‍ഖറിന്റെ ഒപ്പം ടെസ ബൈക്കില്‍ വന്നിറങ്ങുന്ന സീനില്‍ ഒക്കെ ദുല്‍ഖറിന് പകരം ഞാന്‍ ആണ്,’ ഹക്കീം ഷാ പറയുന്നു.

രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. അപ്പോള്‍ ചാര്‍ളി ഇങ്ങേരുടെ പടം ആണല്ലേ എന്നൊക്കെയാണ് കമന്റുകള്‍.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?