ഉറ്റ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തോ? പ്രചാരണങ്ങളോട് പ്രതികരിച്ച് ഹന്‍സിക

ഹന്‍സികയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്നൊരു ആരോപണം താരത്തിന് നേരെ ഉയര്‍ന്നിരുന്നു. ഹന്‍സികയുടെ അടുത്ത സുഹൃത്തായ റിങ്കി ആയിരുന്നു സൊഹൈല്‍ കതൂരിയയുടെ ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തിട്ടുമുണ്ട്.

സൊഹൈല്‍ ആദ്യ ബന്ധം വേര്‍പ്പെടുത്താന്‍ ഹന്‍സിക ആണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്നാണ് ഹന്‍സി പറയുന്നത്. ഇത് അടിസ്ഥാന രഹിതമാണ്. ആ സമയത്ത് തനിക്ക് അദ്ദേഹത്തെ അറിയാം എന്നതുകൊണ്ട് വേര്‍പിരിയലിന് കാരണം താനാകുന്നില്ല.

തനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. താന്‍ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി തന്നെ ചൂണ്ടിക്കാണിക്കാന്‍ എളുപ്പമാണ്. സെലിബ്രറ്റിയായതിന് താന്‍ കൊടുക്കേണ്ടി വന്ന വിലയാണ് അതെന്നും ഹന്‍സിക പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ആയിരുന്നു ഹന്‍സികയും സൊഹൈലും വിവാഹിതരായത്.

ഹന്‍സികയുടെ വിവാഹ വീഡിയോ ഇപ്പോള്‍ ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നുണ്ട്. ഫെബ്രുവരി 10ന് ആണ് വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് ആരംഭിച്ചത്. അതേസമയം, സൊഹൈല്‍ എന്ന പേര് തനിക്ക് പ്രശ്‌നമാണെന്നും ഹന്‍സിക പറയുന്നുണ്ട്.

സൊഹൈല്‍ എന്നത് ചുരുക്കി വിളിക്കാന്‍ സാധിക്കില്ല. ബേബ്‌സ് എന്നാണ് താന്‍ വിളിക്കുന്നത്. തന്നെ ഹന്‍സു എന്ന് വിളിക്കും. ദേഷ്യം വരുമ്പോള്‍ സൊഹൈല്‍ എന്ന് മുഴുവന്‍ പേരും താന്‍ വിളിക്കും, അതുപോലെ സൊഹൈല്‍ തന്നെ ഹന്‍സിക എന്നും വിളിക്കും എന്നാണ് താരം പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്