ഹന്‍സിക ഹോര്‍മോണ്‍ കുത്തിവെച്ചോ? വിവാദങ്ങളോട് പ്രതികരിച്ച് താരം

കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ വേട്ടയാടിയ വിവാദത്തോട് പ്രതികരിച്ച് നടി ഹന്‍സിക. നടി വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്ന വിവാദം ഒരിടയ്ക്ക് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. തന്റെ വിവാഹ വീഡിയോ ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’യിലാണ് ഹന്‍സിക ഈ വിവാദത്തോട് പ്രതികരിച്ചത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി ഹന്‍സികയുടെ അമ്മ മോന മോട്വാനി മകള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ചു എന്നായിരുന്നു വിവാദങ്ങള്‍ പരന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത് തന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു എന്നാണ് ഹന്‍സിക പറഞ്ഞത്.

”തനിക്ക് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത ചില മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നല്‍കേണ്ടി വരുന്ന വിലയാണിത്. ഞാന്‍ അന്ന് ഹോര്‍മോണ്‍ കുത്തിവച്ചുവെങ്കില്‍, ഇന്നും അത് ചെയ്യില്ലേ” എന്നാണ് താരം ചോദിക്കുന്നത്.

ഹന്‍സികയ്‌ക്കൊപ്പം അമ്മ മോന മോട്വാനിയും പ്രതികരിക്കുന്നുണ്ട്. ”ഞാന്‍ അന്ന് അങ്ങനെ ചെയ്തുവെന്നത് സത്യമാണെങ്കില്‍ ടാറ്റയേയും ബിര്‍ലയേയുകാള്‍ കോടീശ്വരിയായിരുന്നേനെ. എന്റെ മകള്‍ക്ക് ഞാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്‍കിയെങ്കില്‍ നിങ്ങള്‍ക്കും അത് ഞാന്‍ നല്‍കിയേനെ.”

”വന്ന വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതൊക്കെ എഴുതിവിട്ടവര്‍ വളരെ ബുദ്ധിമാന്മാരാണെന്ന് കരുതേണ്ട. ഞങ്ങള്‍ പഞ്ചാബികളാണ്. 12, 16 വയസ്സൊക്കെയാകുമ്പോള്‍ പെണ്‍മക്കള്‍ പെട്ടെന്ന് വളരും” എന്നാണ് ഹന്‍സികയുടെ അമ്മ പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ