ഒരു സെലിബ്രിറ്റിയായിരിക്കുന്നതിന്റെ മറുവശം; ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തുവെന്ന് അഭ്യൂഹം, പ്രതികരിച്ച് ഹന്‍സിക

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ഹന്‍സിക. എന്നാല്‍ ഹന്‍സിക ശ്രദ്ധ നേടാന്‍ തുടങ്ങിയതോടെ താരത്തിനെതിരെ ചില അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വളര്‍ച്ചയ്ക്കായി ഹന്‍സിക ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തു എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.

ഈ അഭ്യൂഹത്തിനെതിരെ ഹന്‍സിക പ്രതികരിക്കുകയും ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയായിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശമാണിത് എന്നായിരുന്നു ഹന്‍സിക പറഞ്ഞത്. ഈ വിഷയത്തില്‍ താരം വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

”ഇതില്‍ വിഷമിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല, ഞാന്‍ അതിനെ നല്ല രീതിയിലാണ് നോക്കി കാണാന്‍ ശ്രമിച്ചത്. കാരണം നിങ്ങള്‍ എന്നെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കണം. ഇത് അമ്മയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.”

”പക്ഷെ എല്ലായ്‌പ്പോഴും അമ്മയെന്നെ സംരക്ഷിച്ചു നിര്‍ത്തി. ഒരിക്കലും ആ വിഷമം പുറത്തു കാണിച്ചില്ല. നിങ്ങള്‍ ഒരു പൊതുപ്ലാറ്റ്ഫോമിലാണെങ്കില്‍, ഇതൊന്നും നിങ്ങളെ പിന്നീട് ശല്യപ്പെടുത്താതെയാവും.ഒരു സെലിബ്രിറ്റി ആയിരിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ മാന്യമായി അംഗീകരിക്കുന്നു.”

”ഞാന്‍ രണ്ട് കൈകളില്‍ നിന്നും അഭിനന്ദനം സ്വീകരിക്കുകയാണെങ്കില്‍, രണ്ട് കൈകളാലും നിഷേധാത്മകത സ്വീകരിക്കാനും പഠിക്കണം. കാരണം ഇത് എന്റെ ജോലിയുടെ ഭാഗമാണ്, പക്ഷേ അത് എന്നെ ബാധിക്കില്ല. വര്‍ഷങ്ങള്‍ കൊണ്ട് ഇക്കാര്യത്തില്‍ ഞാന്‍ കരുത്തയായിട്ടുണ്ട്” എന്നാണ് ഹന്‍സിക പറയുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി