തറവാടെന്നാല്‍ കോളാമ്പിയും മാടമ്പിത്തരവുമല്ല; എ.ഡി.ജി.പി ശ്രീജിത്തിന് ഹരീഷ് പേരടിയുടെ മറുപടി

എഡിജിപി ശ്രീജിത്തിന്റെ തറവാട് പരാമര്‍ശത്തിനു നേരെ വലിയ വിമര്‍ശനം ഉയരുകയാണ്. ആശാരിയും ഈഴവനും മുസ്ലീമും ഒക്കെ കേരളത്തിലെ പ്രബല സമുദായമായ നായന്മാരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നു എന്ന് പറഞ്ഞതാണ് വിവാദമായത്.

2022 ജൂലൈ 3 ന് കോഴിക്കോട് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച നടത്തിയ Aspirantia’ 22 എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

തറവാട് എന്നാല്‍ തള്ള വീട് ആണെന്നും തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് എന്നല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ലെന്നു ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തറവാട്=തള്ള വീട്..തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് …അല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ല..അതുകൊണ്ട് തന്നെ നിങ്ങള്‍ പുല്‍ കുടിലില്‍ ജനിച്ചാലും ഓലപുരയില്‍ ജനിച്ചാലും എല്ലാവര്‍ക്കും തറവാടുണ്ട്…അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്…(തറവാടി മലയാള സിനിമകള്‍ക്ക് ഇതിലൊരു വലിയ പങ്കുണ്ട്)പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകള്‍ ആശുപത്രികളാണ് എന്നത് മറ്റൊരു സത്യം

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി