പുഴു എന്നിലുണ്ടാക്കുന്ന ആഹ്ളാദം അതു തന്നെയാണ്; സന്തോഷത്തിന്റെ കാരണം പങ്കുവെച്ച് ഹരീഷ് പേരടി

മമ്മൂട്ടിയെ നായകനാക്കി റത്തീന പി ടി ഒരുക്കിയ പുഴു കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ നായിക. ജാതിരാഷ്ട്രീയവും, ദുരഭിമാനവുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അപ്പുണ്ണി ശശിയും എത്തുന്നുണ്ട്. താരത്തിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്. നാടക വേദികളില്‍ നിന്നും സിനിമയിലേക്ക് ചുവടുവെച്ച നടന്‍ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.

ഇപ്പോഴിതാ, അപ്പുണ്ണി ശശിയെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശശിക്ക് അഭിനന്ദനം അറിയിച്ച് ഹരീഷ് രംഗത്തെത്തിയത്. ‘ശശിയെ മലയാള സിനിമ തിരിച്ചറിയുന്നു. പുഴു എന്നിലുണ്ടാക്കുന്ന ആഹ്ലാദം അതുതന്നെയാണ്. മലയാളത്തിന്റെ എന്നും ഓര്‍മ്മിക്കപ്പെടുന്ന കുട്ടപ്പനായി അവന്‍ ഇങ്ങിനെ വണ്ടിയോടിച്ച് കയറുന്നത് പുതിയ ശക്തമായ കഥാപാത്രങ്ങളിലേക്കാണെന്ന് എനിക്കുറപ്പുണ്ട്. ശശീ. നാടകസലാം’, ഹരീഷ് പേരടി കുറിച്ചു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍