മൂപ്പര് ആട്ടിന്‍കുട്ടിയെ പോലെ നടക്കും.. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ..; ഷാരൂഖ് ഖാനോട് ഹരീഷ് പേരടി

മോഹന്‍ലാലിന്റെ ‘സിന്ദ ബന്ദ’ ഡാന്‍സും അതിനെ പ്രശംസിച്ചെത്തിയ ഷാരൂഖ് ഖാനും ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയത്. പിന്നാലെ വീട്ടില്‍ ഡിന്നറിന് ക്ഷണിച്ചും മറുപടി നല്‍കിയും ഇരുവരും എക്‌സില്‍ നിറഞ്ഞു നിന്നിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഈ സംഭാഷണം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തില്‍ മോഹന്‍ലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് ചെയ്താണ് ഹരീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെ പോലെ നടക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പുലിയാണ് എന്നാണ് ഹരീഷ് പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

എന്റെ ഷാരൂഖ് ഖാന്‍ സാര്‍, നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെ പോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പുലിയാണ്. ഡാന്‍സും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്‍.

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയന്‍സുമില്ലാത്ത അഭിനേതാവ് മൂപ്പരുടെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട്, ‘നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ’ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും.

ഞാന്‍ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളില്‍ നിന്ന് അദ്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കള്‍ ലാലേട്ടാ.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി