നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല പ്രശ്‌നം പരിഹരിക്കേണ്ടത്; ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ച് ഹരീഷ് പേരടി

ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന സംയുക്തയ്‌ക്കെതിരെ ഷൈന്‍ രംഗത്തെത്തിയിരുന്നു. ‘എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം…’ എന്നാണ് ഷൈന്‍ സംയുക്തയ്‌ക്കെതിരെ പ്രസ് മീറ്റില്‍ സംസാരിച്ചത്.

ഇതിനെതിരെയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ ചര്‍ച്ച ചെയ്‌തോ പരിഹരിക്കാം, അല്ലാതെ ജാതിവാല്‍ മുറിച്ച് കളഞ്ഞ് ധീരമായ നിലപാട് എടുത്ത അഭിനേത്രിയെ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിക്കുകയല്ല വേണ്ടത് എന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ, തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്… അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത.. സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതു സമൂഹത്തിനു മുന്നില്‍ അവഹേളിച്ച്.. നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല… സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍.. ഷൈന്‍.. ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു.. ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്