രാഹുല്‍ജി നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു, ഇനി കേരളവും കൂടി..; കര്‍ണാടക വിജയത്തില്‍ ഹരീഷ് പേരടി

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസിന് അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളവും കൂടി ജനാധിപത്യവല്‍ക്കരിക്കണമെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”രാഹുല്‍ജി.. നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു… അഭിവാദ്യങ്ങള്‍.. സൗത്ത് ഇന്ത്യയെ പൂര്‍ണ്ണമായും ജനാധിപത്യവല്‍ക്കരിക്കാന്‍ ഇനി കേരളവും കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ട്… ആശംസകള്‍..” എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു.

കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്.

Latest Stories

IPL 2025: തകർത്തടിച്ച് നിക്കോളാസും മാർഷും; ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗവിന് കൂറ്റൻ സ്കോർ

IPL 2025: ഇവനാണോ സഞ്ജുവിനെ പുറത്താക്കി വീണ്ടും ടി-20 വിക്കറ്റ് കീപ്പറാകാൻ ശ്രമിക്കുന്നത്; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

IPL 2025: ബുംറയ്ക്ക് പകരം മറ്റൊരു ബ്രഹ്മാസ്ത്രം ഞങ്ങൾക്കുണ്ട്, എതിരാളികൾ സൂക്ഷിച്ചോളൂ: സൂര്യകുമാർ യാദവ്

വഴുതിപ്പോകുന്ന സ്വാധീനം; സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു

റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്